സെന്‍കുമാര്‍ അങ്ങനെ ഒരിക്കല്‍ കൂടി സംസ്ഥാന ഡിജിപി കസേരയൊഴിഞ്ഞു. ബെഹ്റ ഒരിക്കല്‍ കൂടി ആ കസേരയിലിരുന്നു. സെന്നിന്റെ പെന്ഷന് പ്രായം കഴിഞ്ഞതിനാല്‍ ഇനി ബെഹ്റക്ക് പേടിക്കേണ്ടതില്ല. ഒരു കോടതിയും വീണ്ടും അദ്ദേഹത്തിന് നിയമനം കൊടുക്കില്ല. നല്ല യാത്രയയപ്പായിരുന്നു. ഏതായാലും യാത്രയാവുകയല്ലേ, അതുകൊണ്ട് തനിക്കിട്ട് പണിതവര്‍ക്കെല്ലാം ഒരു പണി കൊടുത്തേക്കാം എന്ന് സെന്‍ കരുതി. പൊലീസിലെ ക്രിമിനല്‍വല്‍ക്കരണം എന്ന ചര്‍ച്ചയും തുടങ്ങി വച്ചു. അതും ഐപിഎസ് തലത്തിലെ ക്രിമിനല്‍വല്‍ക്കരണം. പ്രസംഗം കേള്‍ക്കാള്‍ ടോമിന് തച്ചങ്കരി അടുത്തുണ്ടെന്ന് സെന്‍കുമാര്‍ ഉറപ്പാക്കുകയും ചെയ്തു. തിരിച്ചു വന്ന ശേഷം സര്‍ക്കാര്‍ കൊടുത്തുകൊണ്ടിരുന്ന പണി വച്ചു നോക്കിയാല്‍ ഇങ്ങനൊരു യാത്രയയപ്പൊന്നും നടക്കേണ്ടതായിരുന്നില്ല. ഇത്രയെങ്കിലും നടന്നല്ലോ. അത്രയുമായി
അതൊരു ഭീഷണിയാണ്. എല്ലാവരും ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്. സെന്‍കുമാര്‍ അങ്ങനെയെന്തെങ്കിലുമൊക്കെ ചെയ്യണമെന്നാണ് ഞങ്ങളുടെയും ആഗ്രഹം. എന്നാലല്ലേ ഒരു രസമുള്ളു. അല്ലാതെ വെറുതെ സര്‍വീസ് സ്റ്റോറി എഴുത്തുമാത്രമായി ഒതുങ്ങരുത്