പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ അമേരിക്കയിലാണ്. ഇന്നലെ വേറെ ഏതോ രാജ്യത്തായിരുന്നു. നാളെ ഇനി എവിടെയാവുമെന്നൊന്നും ചോദിക്കരുത്. നാട് വിട്ടിട്ട് കുറച്ചുദിവസമായി. ഇതിപ്പോ അമേരിക്കയുടെ പ്രസിഡന്റായ ശേഷം ഡൊണള്‍ഡ് ട്രെംപിനെ അവിടെ അമേരിക്കയില്‍ പോയി കാണുന്ന ആദ്യ നേതാവാണ് മോദി. ഇങ്ങനെ വൈറ്റ് ഹൗസില്‍ അത്താഴമൊക്കെ ഒരുക്കി ട്രെംപ് സ്വീകരിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയും അദ്ദേഹമാണ്. അല്ലെങ്കിലും ഫ്രണ്ട്ന് എന്ന് പറഞ്ഞാല്‍ മോദിക്ക് പണ്ടേ വീക്ക്നെസ്സാണ്. ഒബാമയെത്തനെ എത്രതവണം പോയി കണ്ടിരിക്കുന്നു. ഇങ്ങോട്ട് വന്ന് കാണുന്ന ഒരു കൂട്ടുകാരനെ ആരാണ് ആഗ്രഹിക്കാത്തത്. ട്രെംപ് അക്കാര്യത്തില്‍ ഭാഗ്യവാനാണ്.
അമേരിക്ക സന്ദര്‍ശിക്കുന്ന നേതാക്കളെ ഒറ്റയ്ക്കായല്ല അവിടുത്തെ സുരക്ഷാ വിഭാഗം കാണുന്നുത്. കുടുംബമായിട്ടാണ്. അതായത് ഭാര്യാസമേതനായി വരുന്ന നേതാക്കളെയാണ് അവര്‍ക്ക് ശീലം. മോദി പക്ഷേ അങ്ങനെയല്ലല്ലോ. അദ്ദേഹം രാജ്യസേവനത്തിനുവേണ്ടി കുടുംബം വേണ്ടെന്ന് വച്ചയാളല്ലേ. ഇതൊക്കെ പറഞ്ഞാല്‍ ഈ അമേരിക്കക്കാര്‍ക്ക് വല്ലതും മനസിലാവുമോ?