ഇനി നമ്മുടെ തലസ്ഥാനത്തേക്ക് മടങ്ങിയെത്താം. ഇങ്ങ് തിരുവനന്തപുരത്തേത്ത്. അവിടെ ഇന്ന് രാവിലെ ഒരു കൂട്ടയോട്ടം നടന്നു. രാജ്യാന്തര ഒളിംപിക്ദിന റാലിയാണ് സംഭവം. പരിപാടിക്ക് ഫ്ലാഗ് ഓഫ് ചെയ്യാനെത്തിയത് മന്ത്രി തോമസ് ഐസക്. കടകംപള്ളിയും വിജയകുമാറുമായിരുന്നു കൂടെ ഓടാനെത്തിയവര്. അടുത്ത ഒളിംപിക്സിലേക്ക് കൂടുതല്‍ പ്രതിഭകളെന്തായാലും ഇവരുടെ ഓട്ടം കണ്ട് രംഗത്തുവരാനാണ് സാധ്യത.
ഫ്ലാഗ് ഓഫ് കഴിഞ്ഞ് റാലിയില്‍ പങ്കെടുത്ത തോമസ് ഐസക് എങ്ങനെയാണ് അതില്‍ നിന്നു തടിയൂരിയത് എന്നത് കണ്ടല്ലോ. അതാരും പ്രത്യേകിച്ചും ഓട്ടമല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ മാതൃകയാക്കരുത്. ഇനി മാതൃകയാക്കാവുന്ന ഒന്നുണ്ട്. അതായത് ഓടി തടിമെനക്കെടുത്താതെ വണ്ടിയില്‍ കയറി റാലിയില്‍ പങ്കാളിയാവാന്‍ ശ്രമിക്കുന്നവരെ ഏതുവിധേനയും പക്ഷേ താഴെയിറക്കണം എന്നതാണ്. കടകംപള്ളിയുടെ ഓതിരകടകത്തില് എം.വിജയകുമാര്‍ നൈസായിട്ടങ്ങ് വീണു.