ഇ.പി.ജയരാജന് കഴിഞ്ഞ ദിവസം രംഗത്തിറങ്ങിയിട്ടുണ്ട്. ഗോവധ നിരോധനമാണ് വിഷയം. പിണറായി വിജയനും കോടിയേരിയുമൊക്കെ ഇഎംഎസ് അനുസ്മണ പരിപാടിയില്‍ താത്വിക കാര്യങ്ങള്‍ സംസാരിക്കുന്ന നേരത്താണ് ജയരാജന് സഖാവ് തനിക്ക് ഇഷ്ടപ്പെട്ട പരിപാടിയായ ബീഫിനെ തിരഞ്ഞെടുത്ത് സംസാരിക്കുന്നത്. കുറച്ചുകാലം ഫീല്‍ഡിന് പുറത്തു നിന്നതിനാല്‍ ഗംഭീരന്‍ തിരിച്ചുവരവായിരുന്നു.
ജയരാജന് സഖാവിന്റെ മുട്ടന്‍ പ്രസംഗം കേട്ടിട്ടാണോന്നറിയില്ല, ഗോവധനിരോധനവും ഗോസംരക്ഷണവുമൊന്നും ഞങ്ങളുടെ പരിപാടിയല്ലെന്ന് പറഞ്ഞുകൊണ്ട് ആര്‍എസ്എസ് സ്വന്തം മുഖപത്രമായ പാഞ്ചജന്യത്തില്‍ ലേഖനമൊക്കെ എഴുതിയിട്ടുണ്ട്. ഗോസംരക്ഷകരോടൊക്കെ ആദ്യം പോയി വീട്ടിലെ പശുവിനെ ശുശ്രൂഷിക്കാനൊക്കെയാണ് അവര്‍ പറയുന്നത്. ഉത്തരേന്ത്യയിലെ ഭക്ഷണരീതി ഈ രാജ്യമുഴുവന്‍ നടപ്പാക്കാന്‍ കഴിയില്ലെന്നൊക്കെ പറയുന്നുണ്ട്. ഇതൊക്കെ വിശ്വസിക്കാമോ എന്തോ? കാരണം ശബരിമലയില്‍ സ്ത്രീപ്രവേശനം വേണമെന്ന് ലേഖനം എഴുതി വാദിക്കുന്ന ഇതേ കൂട്ടരുതന്നെയാണ് റെഡി ടുവെയ്റ്റ് എന്ന പ്ളക്കാര്‍ഡുമായി പെണ്ണുങ്ങളെ രംഗത്തിറക്കുന്നത്.
ഇ.പി.യാണെങ്കില്‍ ആള് തികഞ്ഞൊരു കമ്മ്യൂണിസ്റ്റാണ്. കമ്മ്യൂണിസ്റ്റെന്ന് വച്ചാല്‍ ശാസ്ത്രം പറയുന്നതേ വിശ്വസിക്കൂ.