നല്ല അബദ്ധങ്ങള്‍ ഇവിടെത്തന്നെ ധാരാളമുള്ളപ്പോള്‍ വിദേശത്ത് നിന്നുള്ള അബന്ധങ്ങള്‍ എന്തിനെന്ന് ചോദിക്കരുത്. ഇത് ഒരൊന്നനര അബന്ധമാണ്. ഇംഗ്ലണ്ടിലെ പ്രധാനമന്ത്രി തെരേസ മേയ് കാണിച്ചത്. ഭരിക്കാന്‍ ഇനിയും കാലം ഉണ്ടായിട്ടും ചേട്ടത്തി ഒരു അതിബുദ്ധി കാണിച്ചു. എടുത്തു പിടിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടു. ഇപ്പോള്‍ ഇതാ ഉള്ള ഭൂരിപക്ഷവും പോയി. ഇനി ആരെയെങ്കിലും കൂട്ടുപിടിച്ച് ഭരണത്തില്‍ തുടരാനുള്ള ഓട്ടത്തിലാണ്. ഇതാണ് അമ്മായിക്ക് പറ്റിയ അമളി