കെഎസ്.യുവിന് അറുപത് വര്‍ഷമായി. ആഘോഷത്തിന്റെ സ്ഥാപക നേതാക്കളും ഇടക്കാല നേതാക്കളും പുതിയ നേതാക്കളും വരിവരിയായി എത്തിയിരുന്നു. കേക്ക് മുറിച്ച് കഴിച്ചതോടെ ഗൃഹാതുരത്വം അയവിറക്കി തുടങ്ങി.
ഇനി അതും നടക്കില്ലല്ലോ. ആദ്യം പാര്‍ട്ടി ഇനി എന്ന് അധികാരത്തിലെത്തും എന്നൊക്കെ നോക്കീട്ട് മതി. എന്തൊക്കെയായാലും കെ.എസ്.യുവിന്റെ സ്ഥാപക നേതാവാണ് വയലാര്‍ രവി. കൂടെയുണ്ടായിരുന്ന എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിമാരൊക്കെ ആയവരാണെങ്കിലും കൂട്ടത്തില്‍ ഏറ്റവും കേമന്‍ വയലാര്‍ രവി തന്നെയായിരുന്നു. അദ്ദേഹം തന്നെയാണ് അതൊക്കെ പറയുന്നത്.
അറുപത് വര്‍ഷത്തിനിടയില്‍ കെ.എസ്.യുവിന്റെ നേതാക്കള്‍ പലതും മാറിയെങ്കിലും മാറാതെ നില്ക്കുന്ന ഒന്നേയുള്ളു, അത് പരിപാടി സംഘടിപ്പിക്കുന്നതിലാണ്. അന്നും ഇന്നും ഇനി എന്നും ഇങ്ങനെയായിരിക്കും.