മഹേഷിന്റെ പ്രതികാരമൊക്കെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റായിട്ടാണ് അന്ന് വന്നത്. രാഹുല്‍ ഗാന്ധി രാജിവക്കണം എന്നുവരെ പറഞ്ഞു. എ.കെ.ആന്റണിയെ കാണുമ്പോള്‍ തോന്നിയത് മൗനിബാബയായിട്ടായിരുന്നു. ഇന്ന് പക്ഷേ രാഹുലിനെ നേരില്‍ കണ്ടതോടെ ഇതൊക്കെ മാറി. രാഹുല്‍ തങ്കപ്പനല്ല, പൊന്നപ്പനെന്നാണ് പ്രതികാരത്തിനിറങ്ങിയ മഹേഷിന്റെ മാനസാന്തരം.