കെ.എം. മാണിയെ മാണിസാര്‍ എന്നും വിളിക്കാന്‍ പി.ജെ.ജോസഫ് ഒടുവില്‍ തീരുമാനിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ആ സാര്‍ വിളി തുടരാനാണ് തിരുവനന്തപുരത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് യോഗത്തിലെ ധാരണ. അതനുസരിച്ച് കോട്ടയം ജില്ലാപഞ്ചായത്തില്‍ സിപിഎമ്മുമായി ഉണ്ടാക്കിയ, നാട്ടുഭാഷയില്‍ പറഞ്ഞാല്‍ മറ്റേപണി ആ പണി ഒരു പ്രാദേശിക പരിപാടി മാത്രമായിരിക്കും.
എന്തായാലും ജോസ് കെ.മാണിയുടെ ആസൂത്രണത്തിലെ പാളിച്ചകള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യണം. ചുരുങ്ങിയ പക്ഷം അച്ഛനും മോനും ഒരുമിച്ചിരുന്നെങ്കിലും ചര്‍ച്ച ചെയ്യണം. ഇല്ലെങ്കില്‍ സി.എഫ്. തോമസിന് ഇടക്കിടെ പനി വരാനും സാധ്യതയുണ്ട്.