ഇടതു സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം വേറിട്ട രീതിയില്‍ ആഘോഷിക്കുന്ന കൂട്ടരാണ് സിപിഐക്കാര്‍. കാനം രാജേന്ദ്രനാണ് ആഘോഷക്കമറ്റി ചെയര്മാന്. ഈ വേറിട്ട ആഘോഷം എന്നു വച്ചാല്‍ സ്വയം കുറ്റപ്പെടുത്തി അതുവഴി സിപിഎമ്മിനിട്ട് നാലുകൊട്ടും കൊടുത്തുള്ള ഒരുതരം വെറൈറ്റി ആഘോഷം. പിണറായിക്കും കൂട്ടര്‍ക്കുമുള്ള ഉപദേശമായി കണ്ടാലും മതി.
നിലവില്‍ സര്‍ക്കാരിന്റെ ഒന്നാംപിറന്നാള്‍ കാലത്ത് പലരീതിയിലുള്ള വിലയിരുത്തലുകളും വരുന്നുണ്ട്. പിണറായി ആള് കൊള്ളാം പക്ഷേ ഭരണം കൊള്ളില്ല എന്നൊക്കെയാണ് ദേശീയ മാധ്യമങ്ങളളുടെ വിലയിരുത്തല്‍. പക്ഷേ സിപിഐ വിലയിരുത്തുന്നത് ഇതൊന്നും അല്ല. ആരാണ് യഥാര്‍ഥ കമ്മ്യൂണിസ്റ്റുകാര്‍. ഈ ഒരു വര്‍ഷത്തെ ഭരണം നോക്കി ആര്‍ക്കും വിലയിരുത്താം. സത്യത്തില്‍ സിപിഐ നടത്തിയ പ്രതിപക്ഷ ഇടപെടലുകളുടെ ഏഴയലത്തുവരില്ല യുഡിഎഫ് നടത്തിയ പ്രതിപക്ഷ പ്രവര്‍ത്തനം. ആ നിലക്ക് ഇന്നാട്ടിലെ യഥാര്‍ഥ പ്രതിപക്ഷം ആരെന്നുകൂടി ഈ ഒരു വര്‍ഷത്തെ ഭരണക്കാലം ഒന്നെടുത്ത് നോക്കാവുന്നതാണ്. ഉറപ്പായും അത് കാനത്തിന്റെ പാര്ട്ടിക്കുള്ളതായിരിക്കും.