നിയമസഭയില്‍ പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്ഷികത്തിന്മേലുള്ള ചര്‍ച്ച ഇനിയും കഴിഞ്ഞിട്ടില്ല. പ്രതിപക്ഷം നന്നായി പണിയെടുക്കുന്നുമുണ്ട്. പ്രത്യേകിച്ചും അവരുടെ യുവനിര. സഭയിലെ യുവനിരയെക്കുറിച്ച് സ്പീക്കര്‍ക്കുപോലും പ്രതീക്ഷകളേറെയാണ്.
ബാലകൃഷ്ണപിള്ളയെ മുന്നാക്ക വികസനകോര്‍പറേഷന്റെ തലപ്പത്ത് പ്രതിഷ്ഠിക്കുന്നത് രണ്ടാഴ്ച കഴിഞ്ഞിട്ട് മതിയായിരുന്നു എന്നു പിണറായിക്ക് തോന്നുന്നുണ്ടാവും. രാഷ്ട്രീയ ശുദ്ധീകരണം നടത്തിയെന്നും അഴിമതിയെ പടിക്കു പുറത്താക്കി പിണ്ഡം വച്ചെന്നുമൊക്കെ പറഞ്ഞ് കൈയ്യടി വാങ്ങിച്ചതിന് ശേഷം മതിയായിരുന്നു അതൊക്കെ. ഇല്ലെങ്കില്‍ ഷാഫി പറമ്പിലൊക്കെ വന്ന് പലതും ഓര്മപ്പെടുത്തിക്കളയും. അതൊക്കെ കേട്ടിരിക്കേണ്ടിയും വരും.