പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഈയാഴ്ചയാണ് അതിന്റെ ചടങ്ങുകളും ആഘോഷങ്ങളും. ഒരുവര്‍ഷം തികച്ചതിന്റെ ഭാഗമായി പിണറായി മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യേക്ഷപ്പെട്ടു. ഒരുകൊല്ലത്തെ നേട്ടങ്ങളില്‍ അദ്ദേഹം ഏടുത്തു പറഞ്ഞത് സര്‍ക്കാരില്‍ നടത്തിയ ശുദ്ധികലശത്തെപ്പറ്റിയാണ്. ആദ്യം ശരിയാക്കിയത് അതാണ്. എല്ലാം വൃത്തിയാക്കിയിട്ടുണ്ടത്രേ. അഴിമതിക്കാരനെന്ന് പണ്ട് പറഞ്ഞു നടന്നിരുന്ന ബാലകൃഷ്ണ പിള്ളയ്ക്കൊക്കെ ക്യാബിനറ്റ് റാങ്ക് കൊടുത്തത് ഈ ശുദ്ധീകരണത്തിന്റെ ഭാഗമായിട്ടാകും.