ഗംഗേശാനന്ദ തീര്‍ഥപാദ സ്വാമി എന്ന ശ്രീഹരിയാണ് രണ്ടു ദിവസമായി കേരളത്തിലെ താരം. സ്വാമി അല്പ ലിംഗാനന്ദ, മുറി ലിംഗാനന്ദ തുടങ്ങിയ പേരിലൊക്കെയാണ് പൂജനീയ സ്വാമി ഇപ്പോള്‍ അറിയപ്പെടുന്നത്. വേണ്ടാത്ത പൂജ ചെയ്യാന്‍ പോയതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. കൈയിലിരിപ്പ് മോശമായതുകൊണ്ട് മുഖത്തിന്റെ ഷേപ്പ് മാറിപ്പോയ സാമിമാരെപ്പറ്റി പണ്ടും കേട്ടിട്ടുണ്ട്. അങ്ങനെയായിരുന്നെങ്കില്‍ പോട്ടേന്ന് വക്കാമായിരുന്നു. ഇത് മൊത്തത്തില്‍ ഷേപ്പങ്ങ് മാറിപ്പോയി. ഏതായാലും സ്വാമി വിവേകേനന്ദനെക്കാളുമൊക്കെ ഹിറ്റാണ് ഈ സ്വാമി. ചരിത്രത്തിലും ഇടം നേടി. ഇത്തരം പൂജകള്ക്കിറങ്ങുന്ന എല്ലാവരും ശ്രീഹരി സ്വാമിയുടെ അനുഭവം ഒന്നോര്‍ക്കുന്നത് നല്ലതാണ്