ജേക്കബ് തോമസ് ഐപിഎസ് ഒരു പുസ്തകമെഴുതി. വേറെ പണിയൊന്നുമില്ലല്ലോ. സമയം ഇഷ്ടം പോലെയുള്ളതിനാല്‍ ഒന്നല്ല ഒമ്പത് പുസ്തകമെഴുതാം. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്നാണ് പുസ്തകത്തിന്റെ പേര്. സര്‍വീസ് സ്റ്റോറിയാണ്. ജേക്കബ് തോമസ് കേരളത്തിനു നല്‍കിയ സര്‍വീസുമാത്രമല്ല, ഈ പറയുന്ന സ്രാവുകള്‍ തിരിച്ച് ജേക്കബ് തോമസിന് നല്‍കിയ സേവനങ്ങളും പുസ്തകത്തിലുണ്ട്. മൊത്തത്തില്‍ വ്യത്യസ്തനായതു കാരണം പ്രത്യേകിച്ച് അനുവാദമൊന്നും വാങ്ങിയില്ല. ഈ സാറങ്ങനെയാണ് ക്ളാസെടുക്കാനും പുസ്തകമെഴുതാനുമൊന്നും ആരുടെയും അനുവാദം വാങ്ങില്ല. ഉമ്മന്‍ ചാണ്ടി, കെ എം മാണി കെ ബാബു, സി ദിവാകരന്‍ തുടങ്ങി പിണറായി വിജയന്‍ ഒഴികെ മിക്കവര്‍ക്കെതിരെയുമുള്ള പണി ബുക്കിലുണ്ട്.