ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇന്ന് പിണറായി വിജയനെപ്പോലെയൊന്ന് ആയിനോക്കി. സംഗതി ഏറ്റു. അതിരാവിലെ തിരുവനന്തപുരത്തെ ജനറല്‍ ഹോസ്പിറ്റലിലേക്ക് പരിശോധനയ്ക്ക് പോയതാണ്. ഡങ്കിപ്പനി പകരുന്നത് ആശുപത്രിയില്‍ നിന്നാണെന്നാണ് പുതിയ വിവരം.
ആശുപത്രിയില്‍ വരുന്നവരോട് മരുന്ന് കഴിക്കാന്‍ പറഞ്ഞില്ലെങ്കിലും ബിയര്‍ കഴിച്ചാല്‍ രോഗം മാറില്ല എന്നെങ്കിലും അധികൃതര്‍ പറയാന്‍ തയ്യാറാവണം.
കുറച്ച് ദിവസം മുമ്പ് ഇതേ ആശുപത്രിയില്‍ വന്നുപോയതാണ് മന്ത്രിയും പരിവാരങ്ങളും. എന്നിട്ടും മാറ്റമുണ്ടാകുന്നില്ലെങ്കില്‍ അതൊരു ഗുരുതര രോഗമാണ്. നന്നായി ചികില്‍സിക്കേണ്ടിവരും.