വിദ്യാര്‍ഥി സമരവും അതിനെത്തുടര്‍ന്നുണ്ടാകുന്ന തല്ലും കേരളത്തില്‍ വലിയ കാര്യമൊന്നുമല്ല. പക്ഷേ ,കെ എസ് യുക്കാര്‍ സമരം ചെയ്താല്‍ തന്നെ വലിയ വാര്‍ത്തയാണ്. എന്തെങ്കിലും വഴിയുണ്ടെങ്കില്‍ അവരാ പരിപാടിക്കൊന്നും പോകാറില്ല. ഇനി പോയാല്‍ തന്നെ പോലീസിന്റെ അടികൊള്ളാനൊന്നും മിനക്കെടാറുമില്ല. അടി എന്നെഴുതിക്കാണിച്ചാല്‍ തന്നെ ഓടി വീട്ടിലെത്തുന്ന സ്വഭാവമാണവര്‍ക്ക്. അതുകൊണ്ടു തന്നെ മാതാപിതാക്കള്‍ക്ക് ധൈര്യമായി കുട്ടികളെച്ചേര്ക്കാന് പറ്റിയ വിദ്യാര്‍ഥി പ്രസ്ഥാനം എന്നൊരു പേര് അവര്‍ നേടിയെടുത്തിട്ടുള്ളതാണ്. പക്ഷേ, ഇത്തവണ ഭരണം മാറിയ ശേഷം പതിവുകള്‍ തെറ്റിക്കൊണ്ടിരിക്കുകയാണ്. ദീപശിഖാംഘിത നീലപതാക്കക്കാര് സമരം ചെയ്യുന്നു. പോലീസിന്റെ അടി വാങ്ങുന്നു. ആശുപത്രിയില്‍ പോകുന്നു. ആശുപത്രിയിലെത്തിയാല്‍ പിന്നെ നേതാക്കള്‍ക്ക് കാണാനായി പരുക്കു പറ്റിയ പ്രവര്‍ത്തകരെ പൊതു ദര്‍ശനത്തിന് വൈക്കുക പതിവാണ്. ഈ അവസരത്തില്‍ നേതാക്കളുമായുണ്ടാക്കുന്ന പരിചയമാണ് കെ എസ് യുക്കാരെ പിന്നീട് വലിയ നേതാക്കളാക്കി മാറ്റുന്നത്.
- Home
- Daily Programs
- Thiruva Ethirva
- ഇങ്ങനെയൊക്കെ ചെയ്യാമോ?
More in Thiruva Ethirva
-
പറഞ്ഞത് പാടാൻ മനസില്ല
-
പൊട്ടാത്ത പട്ടിക റെഡി
-
പുതിയ ആശാനായി പഴയ പയ്യൻ
-
ജോറാക്കി ജോർജ്
-
ചുവപ്പെല്ലാം കമ്യൂണിസമല്ല
-
'ആരെയും മോഹിപ്പിക്കുന്ന താജ്'
-
'കേരളപ്രദേശ് കടിപിടി കമ്മിറ്റി'
-
രാജനും ബാലനും യാത്രയിലാണ്
-
ബർത്ത്ഡേ കുട്ടൻ
-
ഹൈ കമാൻഡ് നോ ഡിമാൻഡ്
-
അതിർത്തിയിലെത്തിയ പുരുഷു
-
കച്ചിത്തുരുമ്പ്
-
ഉപദേശം മതിയായില്ല
-
പരസ്പരം കണ്ടെത്തിയവർ
-
ഭരത് (ഹേമ)ചന്ദ്രൻ
-
യാത്രയുടെ ക്ഷീണം
-
സാധനം കയ്യിലുണ്ടോ
-
കാണാതെപോയത് തിരിച്ചുകിട്ടി
-
വിജയ സന്നിധി
-
ഒരു റിലാക്സേഷനുമില്ല