കണ്ണൂരില്‍ സിപിഎം കൊലപാതക പരിപാടി നിര്‍ത്തുന്ന കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് തോന്നുന്നു. അല്ലെങ്കില്‍ പിന്നെ പയ്യന്നൂര്‍ കൊലപാതകത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതികളായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നൊന്നും പറയില്ലായിരുന്നു. അതും പാര്‍ട്ടി സെക്രട്ടറി കണ്ണൂരില്‍മാധ്യമങ്ങളെ വിളിച്ചുവരുത്തിയാണ് ഇത്തരമൊരുപ്രഖ്യാപനമൊക്കെ നടത്തിയത്.
സാധാരണ ഇത്തരം സമയങ്ങളില്‍ പാര്‍ട്ടിക്ക് യാതൊരുവിധത്തിലുമുള്ള പങ്കില്ലെന്ന് പറയാനാണ് മാധ്യമങ്ങളെ കാണാറ്. സമാധാനപ്രിയരാണ് തങ്ങള്‍ എന്നൊക്കെ അങ്ങ് തട്ടിവിടും. ഏറിയാല്‍ പാടത്തെ ജോലിക്ക് വരമ്പത്ത് കൂലി കൊടുക്കുക മാത്രമാണ് ചെയ്തെന്നും പറയും. കൂലി കൊടുക്കുന്നത് ഒരു തൊഴിലാളി പ്രസ്ഥാനത്തെ സംബന്ധിച്ച് അടിസ്ഥാന ആശയത്തോട് ചേര്‍ന്നു നില്‍ക്കല്‍ കൂടിയാണ്.
ഇന്ന് പക്ഷേ സംഭവം കിടുക്കി. കേട്ടിട്ട് വിശ്വാസം തോന്നാത്തവരുണ്ടെങ്കില്‍ അവരെ കരുതിയാണ് കോടിയേരി സഖാവ് ഈ പറഞ്ഞതൊന്നും വെറുതെ പറച്ചില്ലല്ല എന്ന് എടുത്തു പറഞ്ഞത്. പാര്‍ട്ടിയില്‍ ആത്മവിമര്‍ശനം കാര്യക്ഷമമായി നടക്കുന്നുണ്ട് എന്നതിന് ഇതിലും വലിയ തെളിവും ആവശ്യമില്ല. ഇങ്ങനെ സ്വയം അറിഞ്ഞ് മറ്റുള്ളവരോട് പെരുമാറിയാല്‍ തന്നെ സംഗതി ജോറാകും. അല്ലെങ്കിലും വെട്ടിയും കൊന്നും പിടിച്ചടക്കുന്ന സാമ്രാജ്യങ്ങളൊന്നും നമ്മുടേതാവില്ലല്ലോ സഖാവേ.