പതിവിന് വിപരീതമായി സിപിഐയുടെ മന്ത്രിമാര്‍ സഭയില്‍ തിളങ്ങിയ വാരമായിരുന്നു കടന്നു പോയത്. ഭൂരിപക്ഷ സമുദായത്തെ അവഗണിക്കുന്നു എന്ന പരാതി മാറ്റിക്കൊണ്ട് ഇതാ അടുത്ത മന്ത്രി. ബിജെപിക്കാര്‍ പോലും ഇത്ര നന്നായി പുരാണം ഓര്ത്തിരിക്കുന്നുണ്ടാവില്ല
സ്വന്തം പാര്‍ട്ടിയുടെ കഥകള്‍ പോലും രാജു മന്ത്രി ഇത്ര നന്നായി ഓര്‍ക്കുന്നുണ്ടാവില്ല. ഇതിനിടക്ക് കോണ്‍ഗ്രസുകാരുടെ പോലും അഭിനന്ദനം വാങ്ങിക്കുകയും ചെയ്തു. സംഗതി സണ്ണി ജോസഫ് അബന്ധത്തില്‍ ഒരു നന്ദി പറഞ്ഞു പോയതാണ്. രാജു അത് പക്ഷേ നന്നായങ്ങ് ഉപയോഗിച്ചു
ഈ തിരക്കുകള്‍ക്കിടയിലും മന്ത്രിമാരൊക്കെ വിശ്രമത്തിനും ഉല്ലാസത്തിനും കുറച്ച് സമയമൊക്കെ കണ്ടെത്തുന്നുണ്ട്. അതു കാണുമ്പോഴാ ഒരു സന്തോഷം