E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

മേം കുഞ്ഞാപ്പാ ഹും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലപ്പുറത്ത് നിന്ന് ജയിപ്പിച്ച് വിട്ട ശേഷം പികെ കുഞ്ഞാലിക്കുട്ടിയെ അധികമാരും ശ്രദ്ധിക്കുന്നില്ല. മലപ്പുറത്ത് നിന്ന് ഡല്‍ഹിയിലെത്തി ദേശീയ രാഷ്ട്രീയത്തിലും അവിടെ നിന്ന് രാജ്യാന്തര പ്രശ്നങ്ങളിലും ഇടപെടാനാണ് കുഞ്ഞാപ്പയുടെ നീക്കം. ഒരു പ്രാദേശിക പ്രശ്നം എങ്ങനെ ഒരു ആഗോള പ്രശ്നമാകുന്നു എന്നതിന്റെ കാഴ്ചകളാണ് കാണാനിരിക്കുന്നത്. ഡല്‍ഹിയിലെത്തുന്ന എല്ലാ മലയാളികളെയും നേരിടുന്ന ആദ്യ പ്രശ്നത്തെ കുഞ്ഞാലിക്കുട്ടി മറികടന്നു കഴിഞ്ഞു. അത് ഹിന്ദിയാണ്. പഴയ പോലെയല്ല. മോദിയും അമിത് ഷായുമൊക്കെ ഹിന്ദി പ്രേമികളായ കാരണം ഹിന്ദി അറിയില്ലെങ്കില്‍ ഡല്‍ഹിയില്‍ ഒന്നും നടക്കില്ല എന്ന അവസ്ഥയാണ്. എന്തും നേരിടാനാണ് കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം 

ഇതോടെ മുസ്്ലിം ലീഗ് അണികള്‍ കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് അകന്നു പോകുമോ എന്നേ പേടിക്കാനുള്ളു. ഇതിനു മുമ്പൊന്നും കുഞ്ഞാലിക്കുട്ടി ഇങ്ങനെ ഹിന്ദി പേശി കണ്ടിട്ടില്ല. അപ്പോള്‍ പഠനം തുടങ്ങിയിട്ട് കാലം കുറച്ചായി എന്നാണ് അനുമാനിക്കേണ്ടത്. ലോക്സഭയിലെ കന്നിപ്രസംഗംഏത് ഭാഷയിലായിരിക്കും എന്നാണ് ഇനി അറിയേണ്ടത് 

കുഞ്ഞാലിക്കുട്ടിയുടെ ഈ വരവ് ബിജെപി അത്ര നിസാരമായിട്ടല്ല എടുത്തിരിക്കുന്നത്. ദേശീയ രാഷ്ട്രീയം തന്നെ വഴിതിരിച്ചു വിടാന്‍ സാധ്യതയുളള കക്ഷിയായതിനാല്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിനെയാണ് കുഞ്ഞാലിക്കുട്ടിയെ മാര്‍ക്ക് ചെയ്യാനുള്ള ചുമതല കൊടുത്തിരിക്കുന്നത്. 

തനിക്കാക്കി ബടക്കാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ സ്നേഹമെന്ന് കുഞ്ഞാലിക്കുട്ടി മനസിലാക്കുമായിരിക്കും. പാര്‍ട്ടിയുടെ ശത്രുവിനെ സ്നേഹിക്കുന്നയാളാണ് കുഞ്ഞാലിക്കുട്ടിയെന്നും ഈ അവസരത്തില്‍ കണ്ണന്താനം പറഞ്ഞു വച്ചു. എന്നുവച്ചാല്‍ ബിജെപിക്കു പോലും പ്രതീക്ഷ വയ്ക്കാമെന്ന്. അതറിയണമെങ്കില്‍ ഈ ചെറിയ കഥ ഒന്ന് കേള്‍ക്കണം 

അതിപ്പറയുന്ന പോലെ കണ്ണന്താനത്തിനോടുള്ള സ്നേഹമോ മനസിന്റെ വലിപ്പമോ ഒന്നുമാവില്ല. പാര്‍ട്ടിയില്‍ തനിക്കിഷ്ടമില്ലാത്ത മറ്റേ മന്ത്രിയുടെ ശത്രുവല്ലേ. അപ്പോള്‍ ആ നിയമമനുസരിച്ച് മിത്രമാക്കേണ്ടയാളാണെന്ന് തീരുമാനിച്ചതായിരിക്കും. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട് അല്‍ഫോണ്‍സ് ഇത്രയൊക്കെയേ പറഞ്ഞുള്ളു. എങ്കിലും അദ്ദേഹം പറഞ്ഞ ഒരു കാര്യവും കൂടി ഒന്ന് കേട്ടേക്കണം. വേറൊന്നും കൊണ്ടല്ല, എന്തു വിഷയത്തില്‍ പ്രസംഗിച്ചാലും അദ്ദേഹം തന്നെ പൊക്കി കുറച്ച് സംസാരിക്കും. അത് ശീലമായിപ്പോയതാണ്. അത് കാണിച്ചില്ലെങ്കില്‍ അദ്ദേഹത്തിനു വിഷമമാകും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :