നാട്ടിലെ സകലമാന ആളുകളോടും ബാങ്കില്‍ പോയി അക്കൗണ്ട് എടുപ്പിച്ചത് എന്തിനാണെന്ന് മനസിലായില്ലേ. അന്ന് മനസിലായതല്ല പക്ഷേ ഇന്ന് മനസിലാവുന്നത്. അക്കൗണ്ട് എടുത്തവനും അതും സീറോ ബാലന്‍സ് എന്നൊക്കെ പറഞ്ഞ് അക്കൗണ്ട് എടുത്തവര്‍ വരെ വട്ടിപ്പലിശക്ക് പുറത്ത് നിന്ന് കാശ് കടവം വാങ്ങി മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ട അവസ്ഥയിലെത്തിയിട്ടുണ്ട്. ഇതിനൊക്കെ പുറമേയാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. എടിഎമ്മില്‍ നിന്ന് തുക പിന്‍വലിക്കുമ്പോഴൊക്കെ ബാങ്ക് 25 രൂപ പിടിച്ചുകളയും. പൊതുജന സേവനാര്‍ഥം പിരിക്കുന്നതാവും.
തോമസ് ഐസക് ഇക്കാര്യത്തില്‍ എന്തു സംഭവിച്ചാലും ഉടനെ മാധ്യമങ്ങളെ കണ്ട് കാര്യം വിശദീകരിക്കുന്നതിന്റെ ഉദ്ദേശ്യം വേറെയാണ്. ആളുകളോട് നോട്ട് നിരോധനമെന്നും നോട്ട് ക്ഷാമമെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. സമയത്ത് ശമ്പളവും പെന്‍ഷനുമൊക്കെ കിട്ടിയില്ലെങ്കില്‍ പെട്ടുപോവുന്നത് ധനമന്ത്രിയാണ്. ഈ കുമ്മനത്തിനോടും കൂട്ടുകാരന്‍മാരൊടൊന്നും ഇത് പറഞ്ഞിട്ട് കാര്യമില്ലല്ലോ.
എന്നാ പിന്നെ സഖാവേ ആ കേരള ബാങ്ക് എന്ന പുതിയ പരിപാടി എത്രയും പെട്ടന്നങ്ങ് തുടങ്ങാം. കേരളം മൊത്തം കേരളബാങ്കിന്റെ എടിഎം സ്ഥാപിച്ച് ഫ്രീയായി പിന്‍വലിക്കല്‍ ഏര്‍പ്പെടുത്തണം. മറ്റ് സംസ്ഥാനങ്ങള്‍ നമ്മളെ കണ്ട് അസൂയമൂത്ത് അവരും സ്വന്തം നിലയ്ക്ക് ബാങ്ക് തുടങ്ങട്ടെ. ഈ ദേശസാല്‍കൃത ബാങ്കുകള്‍ക്ക് അങ്ങനെ വേണം ഒരു പണികൊടുക്കാന്‍.