എഐസിസി ജനറല്‍ സെക്രട്ടറിയൊക്കെ ആയി തിരുവനന്തപുരത്തെത്തിയ കെ.സി.വേണുഗോപാലിനെ കെപിസിസിയില്‍ സ്വീകരണം നല്കി. എ ഗ്രൂപ്പിന്റെ സ്വകാര്യപരിപാടിയിപ്പോയോ എന്നൊരു സംശയം മാത്രമേ ഉണ്ടായിരുന്നുള്ളു. സദസ്സിലുള്ളതിനേക്കാള്‍ ആളുകള്‍ വേദിയിലുണ്ടായിരുന്നതിനാല്‍ പതിവ് കോണ്‍ഗ്രസ് പരിപാടിപോലെ സംഗതി ജോറായിരുന്നു.
ചെറുതായി ഒന്നുകൂടി ശ്രമിച്ചാല്‍ ആ 44 എംപിമാരുടെ സംഖ്യ ഇനിയും കുറക്കാവുന്നതാണ്. അതുവഴി ഉള്ള ആളുകളുടെ പ്രസക്തി വീണ്ടും വര്‍ധിപ്പിക്കാവുന്നതുമാണ്.
അത് പോയിന്റ്. ഗ്രൂപ്പുകളായി തിരിഞ്ഞ് പടവെട്ടുന്നതും ഗ്രൂപ്പിനകത്തെ ആളുകളെ കാലുവാരിയും കിട്ടിയ ആ അനുഭവസമ്പത്ത് വേറൊരു ഇന്ത്യന്‍ സംസ്ഥാനത്തുനിന്നും കിട്ടില്ല. ചെന്നിത്തലയുടെ ആ പോയിന്റ്ന് നൂറില്‍ നൂറുമാര്‍ക്ക്.
ഏയ് ഒരിക്കലുമില്ല. കോണ്‍ഗ്രസിനെ അവസാനിപ്പിക്കാന്‍ ഈ നാട്ടുകാരോ ബിജെപിയോ കമ്മ്യൂണിസ്റ്റുകളോ മാവോയിസ്റ്റുകളോ ഒന്നും വിചാരിച്ചാല്‍ നടക്കില്ല. അതിന് കോണ്‍ഗ്രസുകാര്‍ മാത്രം വിചാരിച്ചാല്‍ മതി. ഏതായാലും പരിപാടിയില്‍ കെ.സി. ചില വെളിപ്പെടുത്തലുകള്‍ ഒക്കെ നടത്തുകയുണ്ടായി. അത് രാഹുല്‍ ഗാന്ധിയെക്കുറിച്ചാണ്. രാഹുലിനെ മോശക്കാരനാക്കിയാല്‍ രാഹുല്‍ തിരഞ്ഞെടുത്ത കെ.സി. വേണുഗോപാലും മോശക്കാരനാവുമല്ലോ. അത്തരം ചിന്തകളെ തടുക്കാനാവണം കെ.സി. ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയത്.