E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

രക്ഷാധികാരി വിജയൻ (ഒപ്പ്)

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പോയ ഡിജിപി തിരുമ്പി വന്താച്ച് അഥവാ സെന്‍ റിട്ടേണ്‍സ് ഇതാണ് ബാഹുബലിക്ക് ശേഷം കേരളം കണ്ടുകൊണ്ടിരിക്കുന്ന ബിഗ് ബജറ്റ് പടം. കട്ടപ്പ കുത്തിയ ബാഹുബലി തട്ടിപ്പോയെങ്കിലും പിണറായി കുത്തിയ സെന്‍കുമാര്‍ തിരിച്ചെത്തി. പ്രോട്ടോക്കോള്‍ പ്രകാരം സെന്‍കുമാറാണ് മുഖ്യമന്ത്രിയെ സല്യൂട്ട് ചെയ്യേണ്ടത്. പക്ഷേ ഇന്നത്തെ വിധിയോടെ പിണറായി സെന്‍കുമാറിനെ സല്യൂട്ട് ചെയ്യേണ്ട അവസ്ഥയായി. ബ്രണ്ണന്‍ കോളജില്‍ കത്തി മുനകള്‍ക്കിടയില്‍ നടന്ന ആളാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല സുപ്രീം കോടതി പറഞ്ഞാല്‍ സെന്‍ കുമാറിനെ ഡിജിപിയാക്കുന്ന ഉത്തരവില്‍ ഒപ്പിട്ടേ പറ്റൂ 

വഴിയേ പോകുന്ന പണി ഏണി വച്ച് പിടിക്കുക എന്ന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായിക്ക് ഒരു ഡോക്ടറേറ്റ് എടുക്കാവുന്നതാണ്. അതിന് ഗവേഷണ പ്രബന്ധമൊന്നും എഴുതണ്ട. സ്വന്തം ആത്മകഥ സത്യസന്ധമായി എഴുതിയാല്‍ മതി. അല്ലെങ്കില്‍ അധികാരം കിട്ടിയ അഹങ്കാരത്തില്‍ സെന്‍കുമാറിനോട് ഇങ്ങനെയൊക്കെ ചെയ്യേണ്ട കാര്യം വല്ലതുമുണ്ടായിരുന്നോ. മാന്യമായ പദവി കൊടുത്തു മാറ്റിയിരുന്നെങ്കിലും സാരമില്ലായിരുന്നു. ഇത് ഡിജിപിയായ അദ്ദേഹത്തെ എഡിജിപി ഇരുന്ന പോസ്റ്റിലിരുത്തി. സെന്‍ കേസിനു പോയി. പോട്ടെ. കേസു നടന്നു വിധി വന്നു. അതങ്ങ് അനുസരിച്ചാല്‍ പോരെ. അപ്പോള്‍ വ്യക്തത വേണം പോലും. ഇപ്പോള്‍ കിട്ടിക്കാണും. എല്ലാ കാര്യത്തിലും വ്യക്തത 

അപ്പറഞ്ഞതില്‍ കാര്യമുണ്ട്. ഓരേ സിറ്റിങ്ങിനും ലക്ഷങ്ങള്‍ വാങ്ങുന്ന വക്കീലന്‍മാരെ അണി നിരത്തിയാണ് ഒരു അനധികൃത നിയമനം ന്യായമാണെന്ന് വാദിച്ചത്. അതുകൊണ്ട് പിഴ മാത്രമല്ല ആ കേസിന് ചെലവാക്കിയ തുകയും കൂടി പിണറായിയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും ഈടാക്കേണ്ടതാണ്. മുഖ്യമന്ത്രിയുടെ ഈഗോയ്ക്ക് പണം കൊടുക്കേണ്ടത് പൗരന്‍മാരല്ല. പക്ഷേ നിമയമന്ത്രി എ കെ ബാലനു മാത്രം ഇപ്പോഴും നേരം വെളുത്തിട്ടില്ല. അദ്ദേഹം പറയുന്നത് ഇതൊരു തിരിച്ചടിയേ അല്ലെന്നാണ് 

ഇനിയിപ്പോള്‍ കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയാണെന്ന് ബാലന് തോന്നാന്‍ എന്തു വേണമായിരിക്കും? സുപ്രീംകോടതി സര്‍ക്കാരിനെ പിരിച്ചു വിടണണോ? ഓരോ വകുപ്പിനും ഒന്നും രണ്ടും ഉപദേഷ്ടാക്കളാണ് മുഖ്യമന്ത്രിക്ക്. എല്ലാവരും കൂടി ഉപദേശിച്ച് ഉപദേശിച്ച് ഭരണം ഇങ്ങനെയായി. അതോ അറിയാവുന്നവര്‍ ഉപദേശിച്ചിട്ടും ഉപദേശം കേള്‍ക്കുന്നയാളിന്റെ കഴിവുകൊണ്ട് ഇങ്ങനെയായിപ്പോകുന്നതാണോ. ആര്‍ക്കറിയാം? 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :