കോട്ടയം ഭാഗത്ത് ഒരു വിവാഹാലോചന നടക്കുകയായിരുന്നു. സത്യത്തില്‍ ഒരു വിവാഹമല്ല. ഒരേ സമയത്തെ രണ്ട് വിവാഹാലോചനകളാണ്. സ്കറിയാ തോമസാണ് ഇവിടെ ബ്രോക്കറും കല്യാണപ്പെണ്ണും. എന്നുവച്ചാല്‍ , കെ എം മാണിയെ എല്ഡിഎഫിനെക്കൊണ്ട് കെട്ടിക്കുക എന്നതാണ് അന്തിമമായ ലക്ഷ്യം. പക്ഷേ ആ കല്യാണം രണ്ടാമത് മാത്രമേ നടക്കൂ. ആദ്യത്തെ കല്യാണം സ്കറിയാ തോമസും കെഎം മാണിയും തമ്മിലാണ്. അതിന്റെ ആലോചന അന്തിമ ഘട്ടത്തിലാണ്
മുന്നണികളുടെ പുറമ്പോക്കിലുള്ള താമസം നിര്‍ത്തി ഒരു കിടപ്പാടം കിട്ടുക എന്നത് സ്കറിയയുടെ ആഗ്രഹമാണ്. മാണി സാറുമായുള്ള ബന്ധം നടന്ന് കിട്ടിയാല്‍ അതിനൊരു സാധ്യതയുമുണ്ട്. അതിനുള്ള നമ്പറാണ് ഈ രക്തബന്ധവും സൗഹൃദവുമൊക്കെ
വല്ലാത്തൊരു പൂതിയാണ് ഈ സ്കറിയാ തോമസിന്റേത്. മാണിയോടു കൂടുകേം വേണം. എല്‍ഡിഎഫ് വിടാനും പറ്റില്ല. അദ്ദേഹത്തിന്റെ ഈ ദുരവസ്ഥ കണ്ട് മാണിയെക്കൂടെ ഇടതുമുന്നണിയിലെടുക്കും എന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷേ അതിന് ആദ്യം മാണി സ്കറിയയെ കൂടെക്കൂട്ടണം