ഇതിപ്പോ മോദിയുടെ സമയമാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുതല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ മോദി തരംഗമാണ്. ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പിലും ദാ ബിജെപി ജയിച്ചിരിക്കുന്നു. മൂന്ന് കോര്‍പ്പറേഷനിലുമായി ആകെയുള്ള 270 സീറ്റില്‍ 184ലും ബിജെപിക്കാണ്. ആപ്പും കോണ്‍ഗ്രസും ദുഖം പിന്നിടുന്നതില്‍ മല്‍സരിച്ചു
പിണറായി വിജയന് അരവിന്ദ് കേജറിവാളിനെ കണ്ട് ആശംസ അറിയിച്ചപ്പോഴേ വിചാരിച്ചതാണ് ആം ആദ്മി പാര്‍ട്ടിക്ക് എന്തോ വലുത് വരാനിക്കുന്നുണ്ടെന്ന്. ഉമ്മന്‍ ചാണ്ടിയും സെറ്റും ഡല്‍ഹിയില്‍ പ്രചാരണത്തിന് പോയപ്പോഴേ കരുതി കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായെന്ന്. കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ പറ്റാത്ത ഉമ്മന്‍ ചാണ്ടിയാണ് ഇനി ഡല്‍ഹിയില്‍ പോയി ജയിപ്പിക്കുന്നത്. കോണ്‍ഗ്രസ് പിന്നെ അടുത്ത കുറച്ചു കാലത്തേക്ക് തിരഞ്ഞെടുപ്പിലൊന്നും മല്‍സരിക്കാന്‍ പോകാതിരിക്കുന്നതാണ് നല്ലത്. സമയം വളരെ മോശമാണ്.