മുന്നണിയില്‍ നിന്ന് പാര്ട്ടിക്കാര് പുറത്ത് പോവുന്നത് ചരിത്രസംഭവമൊന്നും അല്ല. പക്ഷേ മാണിസാറിന്റെ പോക്ക് യുഡിഎഫിനെ സംബന്ധിച്ച് നടക്കാന്‍ പാടില്ലാത്തതാണ്. കെ.എം.മാണി പുറത്തുപോയതുമുതല് ചേര്‍ന്ന എല്ലാ യുഡിഎഫ് യോഗവും മാണിസാറെ നന്നായൊന്ന് ഓര്‍ത്താണ് അവസാനിപ്പിക്കാറ്. തിരിച്ച് രണ്ടുപറയാന്‍ ജോസഫ് വാഴക്കനും പി.ടി.തോമസും ഇല്ലാത്തതാണ് പ്രശ്നമെന്ന് കരുതുന്നു. ഇന്നും മാണിസാര്‍ ഓര്‍മകള്‍ യോഗം പങ്കുവച്ചു.
ഇനി നമുക്ക് അകത്തുകയറിയവരെക്കുറിച്ച് സംസാരിക്കാം. മാണിസാറ് പോയാല്‍ നമുക്ക് ഫോര്‍വേഡ് ബ്ലോക്കില്ലേ. ഒന്നുമില്ലെങ്കില്‍ ദേശിയ തലത്തിലെ പ്രമുഖരല്ലേ അവര്‍. ഏതര്ഥത്തിലെന്നൊന്നും ചോദിക്കരുത്. കുറെക്കാലം എല്‍ഡിഎഫിന്റെ പടിവാതിലില്‍ ചടഞ്ഞിരിക്കുകയായിരുന്നു. അകത്ത് കയറ്റിയില്ല പക്ഷേ. ഏതായാലും യുഡിഎഫിന്റെ പടിപ്പുരയില്‍ പോയി നില്ക്കാന് തോന്നിയ ആ വൈകിയെത്തിയ വിവേകമുണ്ടല്ലോ അത്, ഫോര്‍വേഡ് ബ്ലോക്കായി പോയി റിവേഴ്സിലായ ആ പാര്‍ട്ടിയെ രക്ഷിക്കട്ടെ. ഒരേസമയം സിപിഎമ്മിനെതിരെയും ബിജെപിക്കെതിരേയും ഉപയോഗിക്കാവുന്ന കക്ഷിയാണ്.
നാട്ടിലെ മദ്യപാനികള്‍ നേരിടുന്ന പ്രതിസന്ധിക്ക് വളരെ പ്രായോഗികമായ ചില പരിഹാരങ്ങളുമായി പി.സി.ജോര്‍ജ് എത്തിയിട്ടുണ്ട്. മദ്യപാനികള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആളുകുറവായ നാട്ടില്‍ പി.സിയുടെ വിദഗ്ധോപദേങ്ങള്ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം തന്നെ കൊടുക്കണമെന്നാണ് തോന്നുന്നത്.
ഏതായാലും കേരളത്തെ സ്വതന്ത്രരാജ്യമായിപ്രഖ്യാപിക്കണമെന്നൊന്നും പറയാതിരുന്നത് ഭാഗ്യം. ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ പോയത് പരമാവധി മുതലാക്കിയാണ് തിരിച്ചെത്തിയത്. ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഡല്‍ഹിക്കാരെ അഭിസംബോധന ചെയ്തായിരുന്നു മടക്കം. ഡല്‍ഹിയിലെത്തി മലയാളത്തില്‍ പ്രസംഗിച്ച് കൈയ്യടി നേടിയത് എന്തുകൊണ്ട് ചാണ്ടിസാറിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ടാവണം.
യുവമോര്‍ച്ചയുടെ ഒരു പ്രതിഷേധ മാര്‍ച്ചിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ആളുകുറവായതുകൊണ്ട് വല്യ പെര്ഫോര്മെന്സിനൊന്നും സാധ്യത ഇല്ലാതിരുന്നു. എങ്കിലും ഉള്ളവര്‍ ആവുംപോലെ തകര്‍ത്തഭിനയിച്ചിട്ടുണ്ട്. പൊലീസുകൂടി ഒന്നു കൈയ്യടിച്ചിരുന്നെങ്കില് സംഗതി വേറെ ലെവലായേനെ.