E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday April 27 2018 11:59 AM IST

Facebook
Twitter
Google Plus
Youtube

More in Thiruva Ethirva

പിണറായിയിലെ രക്ഷകൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ സ്വന്തം നിലയ്ക്ക് ചുമന്ന പാപ്പാത്തിമലയിലെ  കുരിശിന്റെ വഴിയേ ആണല്ലോ ഇന്ന് കേരളം മുഴുവന്‍. പിണറായി വിജയനിലെ സഖാവിനേക്കാള്‍ ഒരു വിശ്വാസിയെ ഇതിപ്പോ ആദ്യമായിട്ടൊന്നുമല്ല കേരളം കാണുന്നത്. മൂക്കത്ത് വിരല്‍വയ്ക്കേണ്ടകാര്യമൊന്നും ഒട്ടും തന്നെയില്ല. ‌ചരിത്രം പരിശോധിച്ചാല്‍ വിജയന്‍ സഖാവില്‍ ഒളിഞ്ഞിരിക്കുന്ന രക്ഷകനെ വളരെ നേരത്തെ തിരിച്ചറിഞ്ഞവര്‍ ഇവിടെയുണ്ട്. സംശയമുണ്ടെങ്കില്‍‌ ദാ തെളിവ് ഹാജരാക്കുന്നു.

കേരള രക്ഷാ മാര്‍ച്ചായിരുന്നു വേദി. അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ വരെ സഖാവ് തിരിച്ചറിയപ്പെട്ടിരുന്നു എന്ന് സാരം. മുഖ്യമന്ത്രിയാവുമ്പോള്‍ സെക്രട്ടറിയെപ്പോലെയല്ലല്ലോ.  ഈ നാടിന്റെ മുഴുവന്‍ രക്ഷകനാണല്ലോ അദ്ദേഹം. ആ നിലയ്ക്ക് സ്വയം കുരിശ് ചുമക്കാന്‍ അദ്ദേഹം കാട്ടിയ ശുഷ്കാന്തിയെ വേണം കൈയ്യടിച്ച് വിജയിപ്പിക്കാന്‍. അല്ലാതെ നികൃഷ്ടജീവി എന്ന പദമൊക്കെ ഒന്നോര്‍മിപ്പിക്കലല്ല ചെയ്യേണ്ടത്. കാരണം കൈയ്യേറ്റക്കാരുടെ ഹൃദയ നൊമ്പരങ്ങള്‍ കാണുന്ന അദ്ദേഹത്തിന്റെ നാമം ഭാഗ്യം ചെയ്‌തതാകുന്നു. നികൃഷ്ടജീവികളുടെ വേദനകള്‍ക്ക് അദ്ദേഹം മുറിവുണക്കുന്ന വൈദ്യനാകുന്നു. എംഎം മണിക്കും രാജേന്ദ്രനുമൊക്കെ അദ്ദേഹം ദൈവദൂതനാവുന്നു.

ഏതായാലും പിണറായി തുറന്നുവച്ച് ഇന്നലെ വായിച്ച സ്വന്തം സുവിശേഷപ്രകാരം സംഗതി ഏറ്റ ലക്ഷണമാണ്. അല്‍പം വൈകിയെങ്കിലും യുഡിഎഫിന്റെ കുരിശ് സംരക്ഷണ യാത്ര പിപി തങ്കച്ചന്‍റെ നേതൃത്വത്തില്‍ പുറപ്പെട്ടിട്ടുണ്ട്. പിണറായി ഈ വിഷയത്തില്‍ ഒറ്റപ്പെടരുത് എന്നതാവും യുഡിഎഫ് നയം.  എന്നുവച്ചാല്‍ മൂന്നാറിലെ ഓപ്പറേഷന്‍സ് നിര്‍ത്തിവയ്ക്കാന്‍ സമയമായി എന്നര്‍ഥം. 

പി.സി. ജോര്‍ജ് കുരിശിന്റെ കാര്യത്തിലും സ്വതന്ത്രനാണ്. തനിക്കില്ലാത്ത വികാരപ്രകടനങ്ങളൊന്നും പിണറായിക്കു വേണ്ടെന്നാണ് നിലപാട്. എന്തായാലും കുരിശ് ചുമക്കുന്നതിന് പിന്നിലെ ലക്ഷ്യങ്ങളൊക്കെ ഏതാണ്ട് നടപ്പായി വരുന്നുണ്ട്. എന്നുവച്ചാല്‍ കുരിശില്‍ പിടിച്ച് മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്ന പരിപാടി അങ്ങട്ട് നിര്‍ത്തിവക്കും.  കൈയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ സകലമാന ജനങ്ങള്‍ക്കും എതിര്‍പ്പുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സത്യത്തില്‍ സിപിഎമ്മിനല്ലാതെ മറ്റാര്‍‍ക്കും എതിര്‍പ്പുള്ളതായി നമ്മളീ നാട്ടുകാര്‍ ഇതുവരെ കേട്ടിട്ടില്ല. പിന്നെ മുഖ്യനല്ലേ...അതീന്ദ്രീയ ജ്ഞാനം ഒക്കെ കാണും. പറയാന്‍ പറ്റില്ല. അല്ലെങ്കില്‍ പിന്നെ മൂന്നാറില്‍ മണ്ണുമാന്തി യന്ത്രങ്ങളൊക്കെ നിരോധിക്കുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ ഏത് ഭരണാധികാരിക്കാണ് സാധിക്കുക.

കൈയ്യേറി ഉണ്ടാക്കിയ കെട്ടിടങ്ങളും കുരിശും ഒക്കെ നശിപ്പിക്കുന്ന ഈ  മണ്ണുമാന്തി യന്ത്രം നിര്‍മിക്കുന്ന കമ്പനിക്കെതിരെ നോട്ടീസ് അയച്ച് അതിനെ കരിമ്പട്ടികയില്‍ പെടുത്തുകകൂടി ചെയ്യാമായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :