ഏതായാലും മലപ്പുറം തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ രാഷ്ട്രീയം ഒന്ന് അനങ്ങിത്തുടങ്ങിയിട്ടുണ്ട്. കെ എം മാണിയെ തിരികെ യുഡിഎഫില്‍ കൊണ്ടുവരാനാണ് അതില്‍ ഒരു നീക്കം. യുഡിഎഫ് സ്ഥാനാര്‍ഥിയായ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ കൊടുക്കുകയും അത് യുഡിഎഫിനുള്ള പിന്തുണയല്ല എന്ന് പറയുകയുമാണ് മാണി ചെയ്തത്. അങ്ങനെയെങ്കില്‍ മാണിയെ യുഡിഎഫിലെടുക്കാതെ ലീഗിലെടുത്താല് പോരേ
കെഎം മാണി അല്പം കൂടി കാത്തിരിക്കുന്നതാണ് നല്ലത്. നമ്മുടെ വിജിലന്‍സിന്റെയും പൊലീസിന്റെയും ഒക്കെ ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് മാണിക്കെതിരായ കേസൊക്കെ ആവിയായിപ്പോകുമെന്നാണ് തോന്നുന്നത്. അങ്ങനെയെങ്കില്‍ നല്ല സ്റ്റൈലായി മൂന്ന് മുന്നണികളില്‍ വച്ച് നല്ലൊരു മുന്നണി നോക്കി കയറാകുന്നതേയുള്ളു. വെറുതെ തിരക്ക് കൂട്ടണ്ട.