പൊലീസിന്റെ കാലദോഷം പരിഹരിക്കാന്‍ ഡിജിപി തന്നെ നേരിട്ടിറങ്ങിയിട്ടുണ്ട്. കേരള പൊലീസിന് വീഴ്ചകളൊന്നുമുണ്ടായിട്ടേയില്ലെന്നും കേരളത്തിലെ ഏറ്റവും നല്ല പൊലീസ് കേരള പൊലീസാണെന്നും എല്ലാ മലയാളികളെയും നേരിട്ട് കണ്ട് പറയാനാണ് ശ്രമം. കുട്ടികളില്‍ നിന്നാണ് തുടക്കം. അതിനായി ഇന്ന് ഒരു കൂട്ടം കുട്ടികളെ നേരില്‍ കണ്ട് പറയാനുള്ളതെല്ലാം പറഞ്ഞു, ഇപ്പോഴും കാര്യമായി ഒന്നും അറിയില്ലെന്നാണ് നാട്ടുവര്‍ത്തമാനം .
പൊലീസിന്റെ പ്രവര്‍ത്തനത്തെപ്പറ്റി ലോക് നാഥ് ബെഹ്റ എന്താണ് മനസിലാക്കിയതെന്ന് വ്യക്തമാക്കുന്നതായിരുന്നു പിന്നീടു പറഞ്ഞ വാക്കുകള്‍. അതാണ് ഹൈലൈറ്റ്. എങ്ങനെയാവണം പൊലീസ് പ്രവര്‍ത്തിക്കേണ്ടത് എന്നൊക്കെ വ്യക്തമായ ധാരണ ബെഹ്്റാജിക്കുണ്ട്. അതൊക്കെ കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്നതാണ് പ്രശ്നം.
ഇതാണവസ്ഥ. ഒന്നുകില്‍ ഡിജിപി ഇപ്പോള്‍ കുട്ടികളോട് പറയുന്നതൊന്നും സ്വന്തം സഹപ്രവര്‍ത്തകരോട് പറയുന്നില്ല. അല്ലെങ്കില്‍ ഡിജിപി പറയുന്നതിന്റെ നേരെ വിപരീതമാണ് അദ്ദേഹത്തിന്റെ കീഴുദ്ദ്യോഗസ്ഥര് ചെയ്യുന്നത്. അതുമല്ലെങ്കില്‍ ഡിജിപി പുറത്ത് പറയുന്നതൊന്ന് പൊലീസില്‍ പറയുന്നത് മറ്റൊന്ന്. ഇതിലേതെങ്കിലുമാകാനേ തരമുള്ളു. പൊലീസായാല്‍ പിന്നെ എന്തു ചെയ്യണമെന്നു കൂടി അദ്ദേഹം പറയും
വായന എല്ലാ പോലീസുകാര്‍ക്കും നല്ലതാണ്. വലിയ വിശ്വ സാഹിത്യമൊന്നും വായിക്കണ്ട. അന്നത്തെ പത്രമെങ്കിലും വായിച്ചാല്‍ മതി. അതില്‍ എന്തുകൊണ്ട് പൊലീസ് ഇങ്ങനെ തുടര്‍ച്ചയായ ഒരു തോല്‍വിയാകുന്നു എന്ന് മനസിലാക്കാന്‍ പറ്റുന്ന ഒരുപാര് കാര്യങ്ങളുണ്ടാകും. ജനങ്ങള്‍ പോലിസില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്താണെന്നും അറിയാന്‍ കഴിയും. അല്ലെങ്കില്‍ കുറച്ച് നേരം മിനക്കെട്ട് ചാനലുകളൊക്കെ ഒന്നു കണ്ടാലും മതി , അവരൊക്കെ ന്യൂസ് ചാനലുകള്‍ തന്നെയാണോ കാണുന്നതെന്ന് ഇടക്ക് ഒന്നു ചെക്ക് ചെയ്യുന്നത് നല്ലതാണ്
ഇങ്ങനെയൊക്കെ ചെയ്തിട്ടും പോലീസ് നന്നാകുന്നില്ലെങ്കില്‍ പിന്നെ എല്ലാം വിധിയാണെന്ന് കരുതി സമാധാനിക്കുകയേ വഴിയുള്ളു