മലപ്പുറത്ത് മല്‍സരത്തിനുള്ള മൂന്ന് പാര്‍ട്ടികളില്‍ അവിടത്തെ സ്ഥിതിയനുസരിച്ച് ഏറ്റവും ചെറിയ പാര്‍ട്ടി ബിജെപിയാണ്. പക്ഷേ, ആദ്യം മുതലേ വാര്‍ത്തകളുണ്ടാക്കി അവര്‍ ഉണ്ടാക്കുന്ന ഒരോളം വേറെയാര്‍ക്കും ഉണ്ടാക്കാന്‍ പറ്റുന്നില്ല. ലീഗും സിപിഎമ്മും തമ്മില്‍ സൗഹൃദമല്സരമെന്നു പറഞ്ഞു തുടങ്ങി. പിന്നെ കുഞ്ഞാലിക്കുട്ടിയുടെ പത്രികയുടെ പ്രശ്നം വന്നപ്പോള്‍ അലമ്പുണ്ടാക്കി സിപിഎമ്മിനെ തോല്‍പ്പിച്ചു. ഇപ്പോഴിതാ ബീഫ് വിവാദത്തിലൂടെ വീണ്ടും ബഹളമുണ്ടാക്കി. ബിജെപിയുടെ സ്ഥാനാര്‍ഥി ശ്രീപ്രകാശ് പറഞ്ഞത് ഇത്രയേ ഉള്ളു. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ നല്ല ബീഫ് മണ്ഡലത്തില്‍ എത്തിക്കും. ഇന്നുവരെ മറ്റാര്‍ക്കും കൊടുക്കാന്‍ പറ്റാത്ത വാഗ്ദാനം
ശിവസേന ഇപ്പോള്‍ ശ്രീപ്രകാശിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. അതും ഇവിടെയല്ല മുംബൈയിലെ അവരുടെ ആസ്ഥാനത്തില്‍ നിന്നിറക്കുന്ന സാമ്ന പത്രത്തിലാണ് വിമര്‍ശനം വന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ബീഫെന്ന് കേട്ടാല്‍ നിരോധിക്കണം എന്നു പറയുന്നവര്‍ ഇവിടെ അത് നല്ല രീതിയില്‍ എത്തിക്കും എന്നു പറയുന്നതിന്റെ ഇരട്ടത്താപ്പാണ് ശിവസേനക്ക് പ്രശ്നം. മുംബൈയിലെ മറൈന്‍ ഡ്രവില്‍ കമിതാക്കളിരിക്കുന്നതു കണ്ട് സന്തോഷിക്കുകയും കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ ആളിനെയും പെണ്ണിനെയും ഒന്നിച്ചു കണ്ടാല്‍ ചൂരലിനടിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ശിവസേനക്കാകാമെങ്കില് ബീഫിന്റെ ഇരട്ടത്താപ്പ് ബിജെപിക്കുമാകാം.
മലപ്പുറത്ത് ജയിക്കുമെന്ന് ബിജെപി വരെ അവകാശവാദം പറഞ്ഞാല്‍ പിന്നെ സിപിഎം ചുമ്മാതിരിക്കാന്‍ പാടുണ്ടോ. അവര്ക്കാണെങ്കില് കുറച്ചു കൂടി നല്ല ന്യായവും പറയാനുണ്ടാകും