സത്യത്തില്‍ അബ്ദുറബ്ബാണ് രക്ഷപ്പെട്ടത്. റബ്ബ് പോലും ഇത്രയും പ്രതീക്ഷിച്ചുകാണില്ല. അമ്മാതിരി കൈയ്യടിയായിരുന്നല്ലോ മന്ത്രിയായിരുന്നപ്പോള്‍ റബ്ബ് വാരിക്കൂട്ടിയത്. പുതിയ സര്‍ക്കാര്‍ വന്നപ്പോ വിദ്യാഭ്യാസം ഒരു പ്രഫസറെ അങ്ങ് ഏല്‍പ്പിച്ചതോടെ റബ്ബ് ഒന്നുകൂടി ഞെട്ടിപ്പോയതാണ്. പ്രഫസറെങ്ങാനും വകുപ്പ് നന്നാക്കിക്കഴിഞ്ഞാല്‍ തന്റെ പേര് ഒന്നുകൂടി മോശമാവും. പക്ഷേ റബ്ബിന്റെ റബ്ബേ എന്നുള്ള വിളി കേള്‍ക്കേണ്ടിടത്ത് കേട്ടിട്ടുണ്ടാവണം. അല്ലെങ്കില്‍ പിന്നെ ഇതുപോലൊരു മധുര പ്രതികാരത്തിന് ഇതിനുമുമ്പ് ഏത് രാഷ്ട്രീയക്കാരനാണ് ഇത്രയും ഭാഗ്യം കിട്ടിയിട്ടുള്ളത്. മന്ത്രിയായ കാലത്ത് പോകുന്നിടത്തെല്ലാം കരിങ്കൊടിയുമായി ചാടിവീഴുന്ന എസ്എഫ്ഐക്കാരേയും ഡിഫിക്കാരേയും ഒന്നും ഇപ്പോള്‍ കാണാത്തതാണ് അദ്ദേഹത്തിന് ആകെയുള്ള ഒരു പരിഭവം. പക്ഷേ എംഎസ്എഫിനും യൂത്ത് ലീഗിനും ആവാമായിരുന്നു എന്ന് ഒന്നോര്മിപ്പിക്കുന്നു.