ഫോണ്‍ കെണിയില്‍ കുടുങ്ങി രാജിവച്ച എ കെ ശശീന്ദ്രനു പകരം തോമസ് ചാണ്ടി മന്ത്രിയാകും. സാധാരണ എല്ലാവരും മന്ത്രിയാകാനായി മണ്ഡലത്തില്‍ നിന്ന് വരുമ്പോള്‍ തോമസ് ചാണ്ടി വിദേശത്ത് നിന്നാണ് എത്തിയത്. മുമ്പ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകാന്‍ ഇതുപോലെ വിദേശത്ത് നിന്നാണ് വന്നത്. പത്ത് മാസം മുമ്പ് ചാണ്ടി ആശിച്ചത് ഇപ്പോള്‍ നടന്നെന്ന് കരുതിയാല്‍ മതി. അന്നു മന്ത്രിയാകാനാകാതെ വിഷമിച്ച ചാണ്ടിയോട് ആരെങ്കിലും പറഞ്ഞു കാണും. എല്ലാത്തിനും ഒരു ഫോണ്‍വഴി ഉണ്ടാക്കാമെന്ന്
അങ്ങനെ ചാണ്ടിയുടെ കുടുംബത്തിന്റെ ഔദാര്യത്തിലൊന്നുമല്ല ഭരണം നടക്കേണ്ടത്. ഈ സമയത്ത് ഉഴവൂര്‍ വിജയന് പറയേണ്ടത് ഇങ്ങനെയല്ല. നോക്കിയും കണ്ടുമൊക്കെ ഭരിക്കാനുള്ള ഉപദേശം കൊടുക്കലാണ് വേണ്ടത്. കാരണം ചാണ്ടിക്കും രാജിവക്കേണ്ടി വന്നാല്‍ പിന്നെ മന്ത്രിയാക്കാന്‍ പാര്‍ട്ടിയില്‍ എംഎല്എമാരാരുമില്ല.