വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് തന്റെ വ്യത്യസ്തതയാര്‍ന്ന പ്രസംഗ പരിപാടികളുമായി മുന്നേറുകയാണ്. ഇന്ന് കോട്ടയത്ത് അദ്ദേഹമെത്തിയത് എന്തോ പരിപാടി ഉല്‍ഘാടനം ചെയ്യാനാണ്. പക്ഷേ സംഗതി അവസാനം ഒരു പുസ്തക വിപണന പരിപാടിയായി മാറി. വായില്‍ക്കൊള്ളാത്ത കുറേ പുസ്തകങ്ങള്‍ വാങ്ങാന്‍ നാട്ടുകാരെ പ്രേരിപ്പിക്കുന്ന പരിപാടി. ദോഷം പറയാന്‍ പാടില്ല. നമ്മുടെ വിദ്യാഭ്യാസ മന്ത്രി ഇതൊക്കെ വായിച്ച് നല്ല വിദ്യാഭ്യാസമുള്ളയാളാണെന്ന് നമുക്കേതായാലും ഉറപ്പിക്കാം. വെറുതെ പഠിച്ചതുമാത്രമല്ല അത് മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാനും വായിക്കാന്‍ പ്രേരിപ്പിക്കാനുമുള്ള മനസിലും ഒരു കൈയടിയും കൊടുക്കാം
സംശയം വേറൊന്നുമല്ല. വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും പറയുന്ന പരാതികള്‍ക്കൊക്കെ പരിഹാരമുണ്ടാക്കിയിട്ടു തന്നെയാണോ ഈ പുസ്തക വില്പന എന്നാണ്. കഴിഞ്ഞ വിഎസ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി എംഎ ബേബിയായിരുന്നു ഇതുപോലെ വായിച്ച ബുക്കിന്റെയും കണ്ട സിനിമയുടെയുമൊക്കെ കാര്യം വിശദീകരിച്ച് വ്യത്യസ്തനായിരുന്നത്. രവീന്ദ്രനാഥ് കണ്ട് ഒരു ഡബിള്‍ എംഎ ബേബിയാണെന്നാണ് തോന്നുന്നത്. ഈ പുസ്തകങ്ങളൊക്കെ വായിച്ചതു മാത്രമല്ല. അതെഴുതിയ ആളുകളുടെ കൊച്ചുവര്‍ത്തമാനങ്ങള്‍ വരെ മന്ത്രിക്കറിയാം
ഇതൊക്കെ എന്ത് മന്ത്രിയുടെ ശരിക്കുള്ള വിഷയം വരുന്നല്ലേയുള്ളു. സയന്‍സ് അതായത് ശാസ്ത്രം. അവിടെയെത്തുമ്പോഴല്ലേ മന്ത്രി തകര്‍ക്കുന്നത്
മന്ത്രിയിങ്ങനെ സയന്‍സും സാമൂഹികപാഠവുമൊക്കെ പറയുന്നതേ നമ്മള് കണ്ടുളളു. ഇതൊക്കെ കേട്ടിരിക്കുന്നവരെ കണ്ടില്ലല്ലോ. അതുകൂടെ കാണണം. കണ്ടിട്ടേ പോകാവൂ