കെ എസ് യുവില്‍ ജനാധിപത്യം ഇങ്ങനെ പൂത്തുലഞ്ഞു കൊണ്ടിരിക്കുകയാണ്. അവിടെ തിരഞ്ഞെടുപ്പ് നടക്കുകയാണ്. വലിയ സന്തോഷത്തിലാണ് കുട്ടികളെല്ലാം
കെ എസ് യുക്കാരും കോണ്‍ഗ്രസുകാരുമൊക്കെ ക്യാമറ കണ്ടാല്‍ ഓടി വരുന്നവരാണ് എന്നാണ് പൊതുവേ ധരിച്ചിരുന്നത്. ഇതെന്താ ഇപ്പോള്‍ ഇങ്ങനെ എന്നന്വേഷിച്ചപ്പോഴാണ് കാര്യം പിടികിട്ടിതിയത്
കെ എസ് യു തിരഞ്ഞെടുപ്പ് ഇങ്ങനെയെങ്കില്‍ സാക്ഷാല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് എങ്ങനെയായിരിക്കും? കെ എസ് യുവിന്റെ കാര്യം മിക്കവാറും എല്ലായിടത്തും ഇങ്ങനെയൊക്കെ തന്നയാണ്. വടക്കേ ഇന്ത്യയില്‍ നിന്ന് വന്ന തിരഞ്ഞെടുപ്പ് നടത്തിപ്പുകാരെ നേരിടാന്‍ ഹിന്ദിയില്‍ തെറി വിളിക്കുന്നവരുടെ പ്രത്യേക സ്ക്വാഡികളെയും ഗ്രൂപ്പുകള്‍ ഇറക്കിയിട്ടുണ്ട്