E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ഓപ്പറേഷൻ മാണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മാണിസാര്‍ ദേ അങ്ങനെ വീണ്ടും സ്റ്റാറായി. അതും മലപ്പുറം തിരഞ്ഞെടുപ്പുകാലത്ത്. നോക്കണേ ഈ രാഷ്ട്രീയത്തിന്റെ ഒക്കെ ഒരു കാര്യം. കുഞ്ഞാലിക്കുട്ടി പിന്തുണ ചോദിച്ചതാണ് ആദ്യത്തെവല്യ വാര്‍ത്ത. പിന്നെ പിന്തുണ കൊടുക്കുന്നു എന്ന് മാണി സാര്‍ പറഞ്ഞത് മറ്റൊരു വാര്‍ത്ത. അപ്പോ തോന്നും മലപ്പുറത്ത് ഇത്ര നിര്‍ണായക ശക്തിയാണോ ഈ കേരള കോണ്‍ഗ്രസെന്ന്. സത്യത്തില്‍ മലപ്പുറം അങ്ങാടീന്ന് ഒരു ഓട്ടോറിക്ഷ വിളിച്ച് കേരള കോണ്‍ഗ്രസുകാരൊക്കെ ഒന്നു കേറിയാട്ടെ എന്നു പറഞ്ഞാല്‍ ഓട്ടോയില്‍ കൊള്ളാവുന്നത്ര പോലും ആളുണ്ടാവില്ലെന്നത് വേറെ കാര്യം. പിന്നെ എന്താണ് ഇതിനുപിന്നെല ചേതോവികാരം. ഏതോ ദുര്‍ബലനിമിഷത്തില്‍ മുന്നണി വിട്ട മാണിസാറേയും പാര്‍ട്ടിയേയും തിരിച്ചെത്തിക്കാന്‍ ഒരവസരം എന്നു കരുതിയാല്‍ മതി. 

ഉമ്മന്‍ചാണ്ടി പണ്ടേ മാണിസാറിന്റെ ചങ്ക് ബ്രോയാണ്. അതുകൊണ്ടാണ് മാണിസാറിനെ തിരകെയെത്തിക്കുന്നത് ഒരു കൂട്ടുത്തരവാദിത്തത്തില്‍പ്പെടുത്തി കളിക്കാന്‍ നോക്കുന്നത്. സ്വന്തം പാര്‍ട്ടിക്കാര്‍ അറിയുന്നതിനേക്കാളും കുഞ്ഞുമാണിയുടെ മനസ് കുഞ്ഞൂഞ്ഞിനറിയാം. പാലായും പുതുപ്പള്ളിയും തമ്മിലുള്ള ഒരു ഇരിപ്പുവശം അങ്ങനെയാണ്. അല്ലെങ്കിലും മാണിസാറിന്റെ പ്രശ്നം ഉമ്മന്‍ചാണ്ടിയോടല്ലായിരുന്നല്ലോ. അത് അന്ന് ആഭ്യന്തരം കൈയ്യാളിയ രമേശ് ചെന്നിത്തലയോടല്ലേ. 

കെ.എം.മാണിയെ ഓര്‍ത്ത് കേരളത്തിലെ ഇരുമുന്നണികള്‍ക്കും പേടിയുണ്ട്. യുഡിഎഫിനെ സംബന്ധിച്ച് മാണിയെങ്ങാനും എല്‍ഡിഎഫിലേക്ക് പോയാലോ എന്നൊരു പേടി. അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പെത്തുമ്പോള്‍ ഇവിടെ എന്തൊക്കെ നടക്കുമെന്ന് കോണ്‍ഗ്രസിന് ഒരു പിടിയുമുണ്ടാവാന്‍ വഴിയില്ല. അല്ല, രാജ്യത്ത് തന്നെ എന്താണ് ഇപ്പോള്‍ നടക്കുന്നത് എന്നതിനെക്കുറിച്ച് ഒട്ടും പിടിയില്ലാതെ നടക്കുന്ന പാര്‍ട്ടിയാണല്ലോ അത്. പക്ഷേ എന്തൊക്കെയായാലും അല്‍പ സ്വല്‍പം വെയ്റ്റിടാനാണ് കെ.എം.മാണിയുടെ തീരുമാനം. വെയ്റ്റിട്ട് വെയ്റ്റ് ചെയ്യാനാണ് മാണിസാര്‍ കോണ്‍ഗ്രസിനോട് പറഞ്ഞത്. അല്ലെങ്കിലും വിളിക്കുമ്പോഴേക്ക് ഇറങ്ങിച്ചെന്നാല്‍ ആര്‍ക്കും ഒരു വിലയും കാണില്ല. പിന്നെ എല്ലാം ഒരു അഡ്ജസ്റ്റ്മെന്റ് നാടകമായിരുന്നു എന്നൊക്കെ ചീത്തപ്പേരും കേള്‍ക്കും. 

സിപിഎമ്മിന് പക്ഷേ കേരള കോണ്‍ഗ്രസില്‍ ഒരു നോട്ടം നേരത്തെയുള്ളതാണ്. അടുത്ത തിരഞ്ഞെടുപ്പാവുമ്പോഴേക്കും ഇക്കരയെത്തിച്ചാല്‍ പത്തുകൊല്ലം ഭരണമെന്ന് പിണറായി വിജയന്റെ സ്വപ്നം സഫലമാവുകയും ചെയ്യും. അതുകൊണ്ട് മാണിസാറെ അടുപ്പിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയാവും നല്ലത്. 

കോടിയേരി സഖാവിന് അങ്ങനെയൊക്കെ പറയാം. കേരളരാഷ്ട്രീയത്തിലെ എതിരില്ലാത്ത പ്രമാണിയെന്ന് പറഞ്ഞ് കെ.എം.മാണിയെ പിണറായി സഖാവ് നിയമസഭയില്‍ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തിയിട്ട് ഒരാഴ്ച തികയുന്നേയുള്ളു. കോഴ മാണി അങ്ങനെ പ്ര മാണിയായതുകൊണ്ട് സിപിഎമ്മിന് ആ വെള്ളം ഇനിയും തിളപ്പിക്കാനുള്ള എല്ലാ അവകാശമുണ്ട്. ബാക്കി മലപ്പുറം കാഴ്ചകള്‍ ഇടവേള കഴിഞ്ഞു കാണാം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :