ഏ.ആര് റഹ്മാന്റെ സൂപ്പര്‍ ഹിറ്റ് ഗാനം ഊര്‍വശിക്ക് ഒറു റീമിക്സ് രൂപം. സ്ത്രീപക്ഷ നിലപാടുകളുമായാണ് പുതിയ പാട്ടെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ സജീവമായി കഴിഞ്ഞു ഈ റീമിക്സ്.
കാതലന്‍ എന്ന ചിത്രത്തിനായാണ് ഊര്‍വസി ഊര്‍വസി എന്ന പാട്ട് റഹ്മനാന് ചിട്ടപ്പെടുത്തിയത്. 1994ല്‍ പുറത്തിറങ്ങിയ പാട്ടിന്റെ പുതിയ രൂപം 2017ല്‍ റഹ്മാന് പുറത്തിറക്കുകയും ചെയ്തു. എന്നാല്‍ ഈ പാട്ടിനെ വീണ്ടും റീമിക്സ് ചെയ്തിരിക്കുകയാണ് ഒരു കൂട്ടം സ്ത്രീപക്ഷവാദികള്‍.
സിനിമയിലെ പാട്ടിന്റെ വരികള്‍ക്ക് ഇവര്‍ സ്ത്രീപക്ഷമാനം നല്കിയിരിക്കുന്നു. സമൂഹത്തിന്റെ നിയമങ്ങളില്‍ നിന്നും കാഴ്ചപ്പാടുകളില്‍ നിന്നും പുറത്ത് വരാന്‍ പാട്ട് ആഹ്വാനം ചെയ്യുന്നു. റീമിക്സ് രൂപം വൈറലായതോടെ സോഷ്യല്‍ മീഡിയ ചര്‍ച്ചകളും സജീവമാണ്. പാട്ടിലെ താരങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും ട്രോളുകളും കമന്റുകളും ഒഴുകുകയാണ്. ബ്രേക്ക് ത്രൂ ഇന്ത്യ എന്ന സംഘടനയാണ് പാട്ടിന് പിന്നില്‍. സോഷ്യല്‍ മീഡിയ പ്രതികരണം അതിര്വിട്ടതോടെ പ്രതികരണവുമായി ബ്രേക്ക് ത്രൂ ഇന്ത്യായും രംഗത്ത് എത്തി കഴിഞ്ഞു.