തമിഴ് ചിത്രം തരാമണിയുടെ രണ്ടാമത്തെ ടീസറും ശ്രദ്ധനേടുന്നു. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പുറത്തിറങ്ങാനിരിക്കുന്ന പേരന്‍പിന്റെ സംവിധായകന് റാം ആണ് ചിത്രമൊരുക്കിയത്. നഗരകേന്ദ്രീകൃത ദാമ്പത്യത്തിന്റെയും പ്രണയത്തിന്റെയും കഥ പറയുന്ന ചിത്രത്തില്‍ ആന്‍ഡ്രിയയും അഞ്ജലിയുമാണ് പ്രധാനകഥാപാത്രങ്ങള്‍.
ആദ്യ ട്രെയിലറിന് ലഭിച്ചതിനേക്കള്‍ മികച്ച വരവേല്‍പ്പാണ് രണ്ടാം ടീസറിന് കിട്ടിയത്. ശ്രദ്ധേയരായ ജെഎസ്. കെ എന്റര്ടെയിന്മെന്റും റാമും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്
അന്തരിച്ച പ്രശസ്ത ഗാനരചയിതാവ് എന്‍ എ മുത്തുകുമാറിന്റെ ഗാനരചനയില്‍ യുവന് ശങ്കര്‍ രാജയാണ് സംഗീതം. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. വസന്ത് രവി, അഴകര്‍ പെരുമാള്‍ എന്നിവരും ചിത്രത്തിലുണ്ട്.
റാമിന്റെ മുന്‍കാല ചിത്രങ്ങളായ കറ്റ്രത് തമിഴും തങ്കമീന്‍കളും വേറിട്ട ആഖ്യാനംകൊണ്ട് നിരൂപക ശ്രദ്ധ നേടിയിരുന്നു. രജനീകാന്താണ് തരാമണിയുടെ ഓഡിയോ ലോഞ്ച് നിര്‍വഹിക്കുന്നത്. റാം രചനയും സംവിധാനവും നിര്‍വഹിച്ച മമ്മൂട്ടി ചിത്രം പേരന്‍പും അണിയറയില്‍ ഒരുങ്ങുകയാണ്.