തമിഴിലെ 27 ഓളം താരങ്ങള്‍ ഒരു സിനിമക്കായി ഒന്നിച്ചു. റിലീസിന് തയാറെടുക്കുന്ന ശന്തനു ഭാഗ്യരാജ് ചിത്രം മുപ്പാരിമനത്തിനായാണ് കോളിവുഡ് താരങ്ങള്‍ അണിനിരക്കുന്നത്. അദിരൂപനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
തമിഴ്യുവതാര ശന്തനു ഭാഗ്യരാജിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് മുപ്പാരിമനം. സിനിമയുടെ പ്രചരണഗാനത്തിലാണ് കോളിവുഡ് താരങ്ങള്‍ ഒത്ത് കൂടിയത്. ആര്യ, ബോബി സിംഹ, ജാക്കി ഷെറോഫ്, പ്രഭു, വിവേക് തുടങ്ങി കോളിവുഡ് മുന്‍നിര താരങ്ങളെയും യുവതാരങ്ങളെയും പാട്ടില്‍ കാണാം. ജി.വി.പ്രകാശ് കുമാറാണ് പാട്ടിന് സംഗീതം ഒരുക്കിയത്.
ശ്രുതി ദാംഗേയാണ് ചിത്രത്തിലെ നായിക. ആദിരൂപന് തിരക്കഥ എഴുതി സിനിമ സംവിധാനം ചെയ്തിരിക്കുന്നു. പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് ചിത്രത്തില്‍.