ചിത്രസംയോജകനായി ശ്രദ്ധനേടിയ മഹേഷ് നാരയണന് സംവിധായക അരങ്ങേറ്റം നടത്തുന്ന ടേക്ക് ഓഫിന്റെ പുതിയ ട്രെയിലര്‍ എത്തി. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്, ആസിഫ് അലി തുടങ്ങി മികച്ച താരനിരയാണ് ചിത്രത്തില്‍ അണി നിരക്കുന്നത്. പാര്‍വതിയാണ് നായിക. ഈ മാസം 24ന് ടേക്ക് ഓഫ് പ്രദര്‍ശനം ആരംഭിക്കും.
ഇറാഖിലെ തിക്രിത്തില്‍ പെട്ടുപോയ മലയാളി നഴ്സുമാരുടെ കഥയാണ് ടേക്ക് ഓഫ് പറയുന്നത്. ആദ്യ ട്രെയിലറില്‍ നിന്ന് ഭിന്നമായി കഥയുടെ കൂടുതല്‍ വശങ്ങള് പരിചയപ്പെടുത്തിയാണ് രണ്ടാം ട്രെയിലര്‍ എത്തിയിരിക്കുന്നത്.
പാര്‍വതിയും കുഞ്ചാക്കോ ബോബനും നഴ്സുമാരായും ഫഹദ് ഫാസില്‍ ഇന്ത്യന്‍ അംബാസിഡറായി ഫഹദും എത്തും. ആസിഫ് അലിയാണ് മറ്റൊരു പ്രധാന കഥാപാത്രമാകുന്നത്.
കൊച്ചി, മുംബൈ, ദുബൈ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. സംഗീതം ഗോപി സുന്ദര്‍. സനു ജോണ്‍ വര്‍ഗീസാണ് ഛായാഗ്രഹണം. രാജേഷ് പിള്ള ഫിലിംസും ആന്റോ ജോസഫ് ഫിലിം കമ്പനിയും ചേര്‍ന്നാണ് നിര്‍മ്മാണം.