അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ ഓർമയ്ക്കായി സുഹൃത്തുക്കൾ അണിയിച്ചൊരുക്കിയ മലയാള ചലചിത്രം ടേക്ക് ഓഫ് ഈ മാസം അവസാനം തീയേറ്ററുകളിലെത്തും. പ്രവാസി നഴ്സുമാരുടെ കഥ പറയുന്ന ചിത്രത്തിന്റെ പ്രചാരണത്തിനായി കുഞ്ചാക്കോ ബോബനും ഫഹദ്ഫാസിലും നഴ്സുമാർക്കിടയിലെത്തി.
കടുത്ത പ്രതിസന്ധികൾക്കിടയിൽ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ കഥ പറയുന്ന ചിത്രമാണ് ടേക്ക് ഓഫ്. പാർവതിയാണ് ചിത്രത്തിലെ നായിക. കുഞ്ചാക്കോ ബോബൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ടേക്ക് ഓഫിൽ ഫഹദ് ഫാസിലും,ആസിഫ് അലിയും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.
പ്രശസ്ത ചിത്രസംയോജകൻ മഹേഷ് നാരായണനാണ് ടേക്ക് ഓഫിന്റെ സംവിധാനം. രാജേഷ് പിള്ള പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റോ ജോസഫും ഷെബിൻ ബക്കറം ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ടേക്ക് ഓഫ് ഈ മാസം ഇരുപത്തിനാലിന് പ്രദർശനത്തിന് എത്തും.