കിംഗ് കോങ് പരമ്പരയിലെ പുതിയ ചിത്രം സ്ക്കള് ഐലന്റ് ഈ മാസം 10ന് പ്രദര്‍ശനം ആരംഭിക്കും. സിനിമയിലെ വമ്പന്‍ ആക്ഷന്‍ രംഗങ്ങളുമായി പുതിയ ട്രെയിലര്‍ എത്തി. ത്രീഡിയിലാണ് സിനിമയുടെ റിലീസ്.
ഹോളിവുഡിലെ പണം വാരിപടങ്ങളില്‍ മുന്നില്‍ നില്ക്കുന്ന കിങ് കോങ് വീണ്ടും എത്തുകയാണ്. ഇത്തവണ കൂടുതല്‍ ആക്ഷന്‍ രംഗങ്ങളുമായാണ് സിനിമയുടെ വരവ്.
കിങ് കോങ് പരമ്പരയിലെ എട്ടാമത്തെ ചിത്രമാണ് സ്കള് ഐലന്റ്. 2005ലാണ് അവസനമായി ഒരു കിങ് കോങ് ചിത്രമെത്തിയത്. 2020ല്‍ കിങ് കോങ്ങും ഗോഡ്സില്ലയും ഒന്നിക്കുന്ന ചിത്രമാണ് എത്തുക.
ടോം ഹിഡില്സ്റ്റന്, സാമുവേല്‍ എല്‍ ജാക്സണ്, ജോണ്‍ ഡുഡ്മാന് എന്നിവര്‍ കഥാപാത്രങ്ങളാകുന്നു. മുന്‍ ചിത്രങ്ങളെന്ന പോലെ വലിയ വിജയം സ്കള് ഐലന്റും സ്വന്തമാക്കുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്.