വെള്ളിയാഴ്ച റിലീസിന് തയാറെടുക്കുന്ന ബോളിവുഡ് ത്രില്ലര്‍ ചിത്രം രങ്കുണിലെ പുതിയ പാട്ടെത്തി. സെയ്ഫ് അലിഖാന്, കങ്കണ റണാവത്ത്, ഷാഹിദ് കപൂര്‍ എന്നിവര്‍ ഒന്നിച്ചെത്തുന്ന ചിത്രമാണ് രങ്കൂണ്‍. വിശ്വാല്‍ ഭരത്വാജാണ് സംഗീതം.
ബോളിവുഡില്‍ നിന്ന് റിലിസിന് തയാറെടുക്കുന്ന വാര്ത്രില്ലര് ചിത്രമാണ് രങ്കൂണ്‍. രണ്ടാം ലോകമഹായുദ്ധം പശ്ചാതലമാക്കിയാണ് സിനിമയുടെ കഥ പറച്ചില്. സിനിമ പോലെ തന്നെ വ്യത്യസ്തമായ ചിത്രീകരണമാണ് പുറത്ത് വന്ന പാട്ടിന്റെയും. വിശ്വാല്‍ ഭരത്വാജ് സംഗീതം ഒരുക്കിയിരിക്കുന്നു. ഗുല്‍സാറാണ് ഗാനരചന.
ബോളിവുഡ് സൂപ്പര്‍താരങ്ങളായ സെയ്ഫ് അലിഖാന്, കങ്കണാ റണാവത്ത്, ഷാഹിദ് കപൂര്‍ എന്നിവര്‍ ഒന്നിക്കുന്നു എന്നതാണ് സിനിമയുടെ പ്രധാന പ്രത്യേകത. വിശ്വാല്‍ ഭരത്വാജാണ് സിനിമയുടെ സംവിധാനം. ശിവരാത്രി ആഘോഷങ്ങളോട് ചേര്‍ന്ന് എത്തുന്ന രങ്കൂണ്‍ വെള്ളിയാഴ്ച പ്രദര്‍ശനം ആരംഭിക്കും.