ത്രീഡിയിൽ പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍ പരമ്പരയിലെ അഞ്ചാമത്തെ ചിത്രം പ്രദര്‍ശനത്തിന് തയാറെടുക്കുന്നു.പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍ പരമ്പരയിലെ അഞ്ചാമത്തെ ചിത്രം പ്രദര്‍ശനത്തിന് തയാറെടുക്കുന്നു. മുന്‍ ചിത്രങ്ങളെന്നപോലെ കൌതുകം നിറയ്ക്കുന്ന യുദ്ധരംഗങ്ങളാണ് പുതിയ പതിപ്പിനെയും ശ്രദ്ധേയമാക്കുന്നത്.
പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍-ഡെഡ് മെന്‍ റ്റെല്‍ നോ ടെയില്‍സ് എന്നാണ് അഞ്ചാം പതിപ്പിന് പേരിട്ടിരിക്കുന്നത്. പുതിയ രണ്ട് സംവിധായകരാണ് ചിത്രത്തിന് പിന്നില്‍ അണിനിരക്കുന്നത്, ജോഹിം റോണിംഗ്, എസ്പെന് സാന്റ്ബര്‍ഗ്. മുന്‍ പതിപ്പിലെ താരങ്ങളെല്ലാം പുതിയ ചിത്രത്തിലുമുണ്ട്. ജോണി ഡെപ്പാണ് പ്രധാനവേഷത്തില്‍. നാലാമത്തെ ചിത്രത്തില്‍ നിന്ന് മാറി നിന്ന ഓര്‍ലാന്‍ഡോ ബ്ലൂമിന്റെ തിരിച്ച് വരവിന്കൂടി പുതിയ സിനിമ വഴിവെയ്ക്കുന്നു.
2011ലാണ് പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍ ചിത്രം അവസാനമായി തിയറ്ററുകളില്‍ എത്തിയത്. ആറു വര്‍ഷത്തിന് ശേഷം എത്തുന്ന സിനിമയെ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ത്രീഡിയിലാണ് അഞ്ചാം പതിപ്പ് ഒരുക്കിയിരിക്കുന്നത്. മെയ് 26ന് സിനിമ തിയറ്ററുകളില്‍ എത്തും.