വിജയ് ബാബു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അയാള്‍ ജിവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന്റെ പുതിയ ടീസറെത്തി. വ്യാസന് കെ.പി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമ്മട്ടിപ്പാടം ഫെയിം മണികണ്ഠനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ആദ്യ ടീസറുപോലെ തന്നെ വ്യത്യസ്തം തന്നെയാണ് പുതിയ ടീസറും. വിജയ് ബാബവുവാണ് ടീസറില്‍ ിറഞ്ഞ് നില്‍ക്കുന്നത്.
ജീവിതത്തിലെ രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന രണ്ടുപേരുടെ യാത്രയാണ് സിനിമയുടെ പ്രമേയം. ലോക പ്രശസ്തനായ, എഴുത്തുകാരൻ ജോൺ മാത്യു മാത്തനായി വിജയ് ബാബുവും മത്സ്യത്തൊഴിലാളിയായ മുരുകനായി മണികണ്ഠനും എത്തുന്നു.
വാസ്കോഡ ഗാമ കേരളത്തിൽ വന്നപ്പോൾ ഏത് ഭാഷയാകും പറഞ്ഞുകാണുക? ഒന്ന് ചിന്തിച്ച് നോക്കൂ. ഇങ്ങനെയൊരു ചോദ്യവുമായാണ് ആദ്യ ടീസർ എത്തിയത്. സോഷ്യല്‍ മീഡിയയില്‍ തരംഗമായ ആദ്യടീസറിനൊപ്പം ചിത്രത്തിന്റെ രണ്ടാം ടീസറും പ്രേക്ഷകര്‍ ഏറ്റെടുത്തു
മറാത്തി നായിക നമ്രത ഗെയ്ക്ക്വാദ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കിഷോര്‍ സത്യ, സുധീര്‍ കരമന, ഹരീഷ് പേരടി, ചാലി പാല, തെസ്നിഖാന്, ഐഷാറാണി തുടങ്ങിയവരാണ് മറ്റു പ്രമുഖതാരങ്ങള്‍.;ചിത്രം ഉടന്‍ തിയേറ്ററിലെത്തും