ഹോളിവുഡ് വാര്ത്രില്ലര് കിംഗ് ആര്‍തറിന്റെ ട്രെയിലര്‍ പുറത്ത് വന്നു. വമ്പന്‍ സെറ്റിലൊരുക്കിയ യുദ്ധരംഗങ്ങള്‍ തന്നെയാണ് സിനിമയുടെ ആകര്‍ഷണം.
ഹോളിവുഡ് യുദ്ധചിത്ര ആരാധകരെ ത്രില്ലടിപ്പിക്കാന്‍ മറ്റൊരു ചിത്രം കൂടി എത്തുന്നു. കിംഗ് ആര്‍തര്‍-ലെജന്‍ഡ് ഓഫ് ദ സോഡ് എന്നാണ് സിനിമയുടെ പേര്. ചാര്‍ലി ഹുനമാണ് നായക വേഷത്തില്‍.
ബ്രിട്ടീഷ് രാജാവായിരുന്ന കിംഗ് ആര്‍തറിന്റെ കഥ ചരിത്ര പശ്ചാതലത്തില്‍ അവതരിപ്പിക്കാനാണ് സിനിമ ശ്രമിക്കുന്നത്. ഗായ് റിച്ചേയാണ് സംവിധാനം. പുറത്ത് വന്ന ട്രെയിലറിന് മണിക്കൂറുകള്‍ക്കുള്ളില്‍ റെക്കോഡ് കാഴ്ചക്കാരെ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മെയ് 12നാണ് റിലീസ്.