മണിര്തം ചിത്രം കാട്രു വെളിയിടൈ യുവക്കളുടെയിലെ പ്രധാന ചര്‍ച്ച വിഷയം. സിനിമയുടെ ഏറ്റവും പുതിയ കല്ല്യാണ പോസ്റ്ററാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മണിരത്നം ചിത്രത്തില്‍ വിവാഹ രംഗം ഒഴിവാക്കാനാവില്ല എന്നാണ് പുതിയ കണ്ടെത്തല്‍.
കാട്രു വെളിയിടൈയിലെ പാട്ടുകളെല്ലാം ഹിറ്റ് ചാര്‍ട്ടിലേക്ക് കുതിച്ച് കയറുകയാണ്. ഏ.ആര് റഹ്മാനാണ് സംഗീതം. ഇതിനിടെ സിനിമയിലെ ഒരു കല്യാണ്‍ പോസ്റ്റര്‍ പുറത്തെത്തി. സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ പിന്നീട് ഇതിന് പിന്നാലെയായി.
മണിരത്നം ചിത്രത്തില്‍ വിവാഹം ഒഴിവാക്കാനാവത്തത് എന്നാണ് പുതിയ കണ്ടെത്തല്‍. ഇതിന് ആക്കം കൂട്ടി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കുറച്ച് ടീസറുകളും പുറത്തിറക്കി.ഓകെ കണ്മണി, ദില്‍സെ, ഗുരു, അലൈപ്പായുതേ എന്നീ മണിരത്നം ചിത്രത്തിലെ വിവാഹ രംഗങ്ങളും.
സിനിമയിലെ ഇനി പുറത്തിറങ്ങാനുള്ള പാട്ട് ഒരു വിവാഹ ഗാനമാണെന്നാണ് വിലയിരുത്തല്‍. ഇതിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് പുറത്ത് വന്ന ടീസറുകളും. കാര്‍ത്തി, അതിഥി റാവു ഹൈദ്രി എന്നിവരാണ് കാട്രു വെളിയിടൈയിലെ കഥാപാത്രങ്ങളാകുന്നത്. ഏപ്രില്‍ 7നാണ് റിലീസ്.