രണ്ട് ദേശീയ പുരസ്ക്കാരം അടക്കം നേടി ശ്രദ്ധ നേടിയ ജോളി എല്‍.എല്‍.ബിയുടെ രണ്ടാം ഭാഗം വരുന്നു. അക്ഷയ്കുമാറാണ് ഇത്തവണ നായക വേഷത്തില്‍. ട്രെയിലര്‍ പുറത്ത് വന്നു.
അര്‍ഷാദ് വാര്‍സി, ബൊമാന്‍ ഇറാനി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ജോളി എല്‍.എല്‍.ബി തീയേറ്ററുകളിലും നിരൂപക പ്രശംസയിലും ഏറെ മുന്നില്‍ നിന്ന ചിത്രമായിരുന്നു. 2013ല്‍ പുറത്തെത്തിയ സിനിമ മികച്ച ഹിന്ദി ചിത്രത്തിനടക്കം രണ്ട് ദേശീയ പുരസ്ക്കാരങ്ങളും സ്വന്തമാക്കി. ഇടവേളയ്ക്ക് ശേഷം ജോളി എല്‍.എല്‍.ബി തിരിച്ചെത്തുകയാണ്.
ജോളിയായി പുതിയ പതിപ്പില്‍ അക്ഷയ്കുമാര്‍ വേഷമിടുന്നു. നര്‍മ്മത്തിന് പ്രധാന്യമുള്ള ആദ്യ പകുതിയും ശക്തമായ കഥാവതരണത്തിലേക്ക് കടക്കുന്ന രണ്ടാം പകുതിയുമായിരുന്നു ജോളി എല്‍.എല്‍.ബിയുടെ പ്രത്യേകത. പുതിയ സിനിമയും ആ പാത പിന്തുടരുന്നു എന്നാണ് ട്രെയിലര്‍ തന്നെ സൂചിപ്പിക്കുന്നത്.
സുബാഷ് കപൂര്‍ തന്നെയാണ് രണ്ടാം പതിപ്പും സംവിധാനം ചെയ്തിരിക്കുന്നത്. ഹുമാ ഖുറേഷി നായികയായി എത്തുന്നു. മൂന്ന് സംഗീത സംവിധായകര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് പശ്ചാതലസംഗീതവും സംഗീതവും ഒരുക്കിയിരിക്കുന്നത്.ഫെബ്രുവരി 10നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.