യൂട്യൂബില്‍ ചലനം തീര്‍ത്ത് ഹണി ബി 2വിലെ പുതിയ പാട്ട്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദീപക്ക് ദേവാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ഒരു വിവാഹ ആഘോഷത്തിന്റെ എല്ലാ ആവേശം നിറച്ചാണ് ഹണി ബി2വിലെ പുതിയ പാട്ടൊരുക്കിയിരിക്കുന്നത്. സന്തോഷ് വര്‍മ്മയാണ് ഗാനരചന സംഗീതം ദീപക്ക് ദേവ്. അഫ്സല്, റിമി ടോമി എന്നിവര്‍ ചേര്‍ന്ന് പാട്ട് പാടിയിരിക്കുന്നു.
പുതിയ പാട്ട് പുറത്ത് വന്ന് രണ്ട് ദിനം പിന്നിടുമ്പോള്‍ യൂടുബില്‍ റെക്കോർഡ് കാഴ്ചക്കാരെ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അസിഫ് അലി, ബാബുരാജ്, ശ്രീനാഥ്ഭാസി, ബാലു, ലാല്‍, ഭാവന, ശ്രീനിവാസന് തുടങ്ങിയ താരങ്ങളെല്ലാം പാട്ടുലുമുണ്ട്.
ആദ്യ പതിപ്പില്‍ നിന്ന് വ്യത്യസ്തമായ കഥയാണ് ഹണി ബീ 2 പറയുന്നത്. ലാല്‍ ജൂനിയര്‍ തന്നെ തിരിക്കഥയും ഒരുക്കിയിരിക്കുന്നു. മാര്‍ച്ച് 23ന് സിനിമ തിയറ്ററുകളില്‍ എത്തും.