ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിലെ ആദ്യ പാട്ടെത്തി. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ബേബി അനിഖയാണ് പാട്ടില്‍ പാടി തിമിര്‍ക്കുന്നത്.
മമ്മൂട്ടിയുടെ പുതുമ നിറഞ്ഞ ഗെറ്റപ്പുകൊണ്ട് തന്നെ ഇതിനകം ശ്രദ്ധ നേടിയ ചിത്രമാണ് ഗ്രേറ്റ് ഫാദര്‍. ഗോപി സുന്ദറാണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. ഹരിനാരയണനാണ് ഗാനരചന. നക്ഷത്ര, പ്രാര്ത്ഥ എന്നിവര്‍ചേര്‍ന്ന് പാട്ട് പാടിയിരിക്കുന്നു.
കുട്ടികളുടെ ആവേശവും ആഘോഷം നിറച്ചെത്തിയ പാട്ടിന് വലിയ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. മമ്മൂട്ടിയും നായിക സ്നഹയും പാട്ടിലെത്തുന്നുണ്ട്.
സിനിമയുടെ പ്രേമയത്തെ സംബന്ധിച്ച വിവരങ്ങളൊന്നും ഇനിയും പുറത്ത് വന്നിട്ടില്ല. എന്നാല്‍ ടീസറുകളുടെ അടിസ്ഥാനത്തില്‍ ഒരു ആക്ഷന്‍ ത്രില്ലറാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഹനീഫ് അദേനിയാണ് സംവിധാനം.