മലയാളി നടി ഗായത്രി സുരേഷും തമിഴിലേയ്ക്ക്. ജി.വി പ്രകാശ് കുമാര്‍ നായകനാകുന്ന ഫോര്‍ജി എന്ന ചിത്രത്തിലൂടെയാണ് നടിയുടെ അരങ്ങേറ്റം. ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും.
കുഞ്ചാക്കോ ബോബന്റെ നായികയായി ജമ്നാപ്യാരിയിലൂടെയാണ് ഗായത്രി സുരേഷിന്റെ മലയാളത്തിലെ അരങ്ങേറ്റം.തുടര്‍ന്ന് കരിങ്കുന്നം സിക്സസ്, ഒരേ മുഖം എന്നീ ചിത്രങ്ങളിലും ഗായത്രിയെ കണ്ടു. ഇതിനു തൊട്ടുപിന്നാലെയാണ് നടി തമിഴകത്തേയ്ക്ക് കടക്കാനൊരുങ്ങുന്നത്. ഫോര്‍ ജി എന്നു പേരിട്ട ചിത്രത്തില്‍ ജി. വി പ്രകാശ് കുമാറാണ് നായകന്. വെങ്കട്ട് പ്രഭാകര്‍ ആണ് സംവിധാനം. ആക്ഷന്‍ കോമഡി ത്രില്ലറാണ് ചിത്രം. സതീഷും സുരേഷ് മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കും. ജിവി പ്രകാശ് കുമാര്‍ തന്നെയാണ് ചിത്രത്തിന് സംഗീതവും നല്‍കുന്നത്.
ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും. ചെന്നൈയും ഹൈദരാബാദുമാകും പ്രധാന ലൊക്കേഷന്‍. നിവിന്‍ പോളി നായകനാകുന്ന സഖാവ്, ടൊവിനോയുടെ ഒരു മെക്സിക്കന്‍ അപാരത എന്നീ ചിത്രങ്ങളിലാണ് ഗായത്രി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുന്നത്.