ജയസൂര്യയും സിദ്ദിഖും ആദ്യമായി ഒന്നിക്കുന്ന ഫുക്രിയുടെ ട്രെയിലർ പുറത്തിറങ്ങി. പ്രണയവും നർമനിമിഷങ്ങളും കോർത്തിണക്കി രസകരമായ ട്രെയിലറാണ് ചിത്രത്തിന്റേത്
ഓരോ ചിത്രങ്ങളിലും വ്യത്യസ്തരൂപഭാവങ്ങളിൽ എത്തുന്ന ജയസൂര്യയുടെ മറ്റൊരു വ്യത്യസ്തവേഷമാകും ഫുക്രി. കോമഡിയ്ക്ക് പ്രധാന്യം നൽകിയ ഒരുക്കിയിരിക്കുന്ന ഫുക്രി ജയസൂര്യയുടെ കരിയറിലെ ചിലവേറിയ ചിത്രം കൂടിയാണ്. ജയസൂര്യയുടെ സ്റ്റൈലിഷ് ലുക്ക് ആണ് പ്രധാന ആകർഷണം.
ബിഗ് ബഡ്ജറ്റ് ചിത്രമായ ഫുക്രിയുടെ ട്രെയിലറിന് പുറത്തുവന്നു മണിക്കൂറുകൾക്കുളളില്‍ വന്‍ പ്രതികരണമാണ് ലഭിക്കുന്നത്.നേരത്തെയെത്തിയ ചിത്രത്തിന്റെ ടീസര്‍ യൂട്യൂബ് ട്രെൻഡിങ് വിഡിയോസിൽ മുൻനിരയിൽ ഉണ്ടായിരുന്നു.
ലാല്‍, സിദ്ദീഖ്, ഭഗത് മാനുവല്‍, ജോജു, ജനാര്ദ്ദനന്, നിയാസ് ബക്കര്‍, നിര്‍മ്മല്‍ പാലാഴി, ജോണ്‍ കൈപ്പിള്ളില്‍, കെ.പി.എ.സി. ലളിത, തെസ്നിഖാന്, സീമാ ജി. നായര്‍, ശ്രീലത നമ്പൂതിരി തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പ്രയാഗ മാര്‍ട്ടിനും അനുസിത്താരയുമാണ് നായികമാര്‍.