ഫിഫ്റ്റി ഷെയ്ഡ് ഓഫ് ഗ്രേ എന്ന ചിത്രത്തിന് പിന്നാലെ എത്തുന്ന ഇറോട്ടിക്ക് ത്രില്ലര്‍ ചിത്രം ഫിഫ്റ്റി ഷെയ്ഡ്സ് ഡാര്‍ക്കര്‍ റിലീസിന് തയാറായി. സിനിമയുടെ ഒദ്യോഗിക ട്രെയിലര്‍ പുറത്ത് വന്നു.
ഇ.എല്‍ ജെയിംസ് എന്ന എഴുത്തുകാരിയുടെ ഏറെ പ്രശസ്തമായ ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഡാര്‍ക്കര്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് പുതിയ ചിത്രം എത്തുന്നത്. ജെയിംസിന്റെ തന്നെ ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഗ്രേയെ ആസ്പദമാക്കി എത്തിയ സിനിമ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ലൈംഗിക രംഗങ്ങളുടെ അതിപ്രസരവും ലൈംഗിക വൈകൃതവും നിറഞ്ഞ കഥയാണ് ഫിഫ്റ്റി ഷെയ്ഡ്സ് നോവല്‍ പരമ്പര പറഞ്ഞത്. അതു കൊണ്ട് തന്നെ നോവലിനെ ആസ്പദമാക്കിയുള്ള ആദ്യ ചിത്രത്തിന് വലിയ സ്വീകര്യതയാണ് ലഭിച്ചത്.
രണ്ടാമത്തെ ചിത്രം എത്തുമ്പോഴും ആദ്യ പതിപ്പില്‍ നിന്ന് ഭിന്നമല്ല കാര്യങ്ങള്‍. പുറത്ത് വന്ന ട്രെയിലറിന് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകരണം ലഭിച്ചു കഴിഞ്ഞു. ഫെബ്രുവരി 10നാണ് റിലീസ്.